Friday, April 19, 2024
HomeKeralaബി​​ൽ​​ഡിം​​ഗ് ഇം​​പ്ലോ​​ഷ​​ൻ കേ​​ര​​ള​​ത്തി​​ൽ ആ​​ദ്യ​​മാ​​യി ആലപ്പുഴയിൽ ഉ​​പ​​യോ​​ഗി​​ച്ചു

ബി​​ൽ​​ഡിം​​ഗ് ഇം​​പ്ലോ​​ഷ​​ൻ കേ​​ര​​ള​​ത്തി​​ൽ ആ​​ദ്യ​​മാ​​യി ആലപ്പുഴയിൽ ഉ​​പ​​യോ​​ഗി​​ച്ചു

കെ​​ട്ടി​​ട​​ങ്ങ​​ൾ ത​​ക​​ർ​​ക്കാ​നാ​​യി സ്വീ​​ക​​രി​​ക്കു​​ന്ന ബി​​ൽ​​ഡിം​​ഗ് ഇം​​പ്ലോ​​ഷ​​ൻ എ​ന്ന രീ​തി ആ​​ദ്യ​​മാ​​യി കേ​​ര​​ള​​ത്തി​​ൽ ഉ​​പ​​യോ​​ഗി​​ച്ചു. ആ​​ല​​പ്പു​​ഴ​​യി​​ലെ ക​​യ​​ർ​​ബോ​​ർ​​ഡ് ആ​​സ്ഥാ​​ന​​ത്തെ വ​​ർ​​ഷ​​ങ്ങ​​ൾ പ​​ഴ​​ക്ക​​മു​​ള്ള വാ​​ട്ട​​ർ ടാ​​ങ്ക് ത​​ക​​ർ​​ക്കാ​നാ​​ണ് ഈ ​​സം​​വി​​ധാ​​നം ഉ​​പ​​യോ​​ഗി​​ച്ച​​ത്. ഇ​​ന്ന​​ലെ വൈ​​കു​​ന്നേ​​രം അ​​ഞ്ചി​​നു മാ​​ഗ്‌​ലി​​ങ്ക് ഇ​​ൻ​​ഫ്രാ പ്രോ​​ജ​​ക്ട് എ​​ന്ന ക​​ന്പ​​നി​​യാ​​ണ് ഈ ​​സം​​വി​​ധാ​​നം ഉ​​പ​​യോ​​ഗി​​ച്ചു വാ​​ട്ട​​ർ ടാ​​ങ്ക് ത​​ക​​ർ​​ത്ത​​ത്. 70 അ​​ടി​​യോ​​ളം ഉ​​യ​​രം വ​​രു​​ന്ന ടാ​​ങ്കാ​​ണ് ഇ​​ത്ത​​ര​​ത്തി​​ൽ ത​​ക​​ർ​​ത്ത​​ത്. നാ​​ടോ​​ടി മ​​ന്ന​​ൻ എ​​ന്ന മ​​ല​​യാ​​ള ച​​ല​​ച്ചി​​ത്ര​​ത്തി​​ൽ ന​​ഗ​​ര​​ത്തി​​ലെ ഒ​​രു ബ​​ഹു​​നി​​ല കെ​​ട്ടി​​ടം ഇ​​ത്ത​​ര​​മൊ​​രു സം​​വി​​ധാ​​ന​​മു​​പ​​യോ​​ഗി​​ച്ചു ത​​ക​​ർ​​ക്കു​​ന്ന​​ത് അ​​വ​​ത​​രി​​പ്പി​​ച്ചി​​രു​​ന്നു. ഏ​​താ​​ണ്ട് അ​​തി​​നു സ​​മാ​​ന​​മാ​​യ രീ​​തി​​യി​​ൽ ക​​യ​​ർ​​ബോ​​ർ​​ഡ് ആ​​സ്ഥാ​​ന​​ത്തെ വാ​​ട്ട​​ർ ​ടാ​​ങ്കും സ​​മീ​​പ ​കെ​​ട്ടി​​ട​​ങ്ങ​​ൾ​​ക്കോ മ​​റ്റു​​സാ​​മ​​ഗ്രി​​ക​​ൾ​​ക്കോ കേ​​ടൊ​​ന്നും കൂ​​ടാ​​തെ​ത​​ന്നെ ത​​ക​​ർ​​ത്തു. എ​​ട്ടു ല​​ക്ഷ​​ത്തോ​​ളം രൂ​​പ ചെ​​ല​​വ​​ഴി​​ച്ചു സ്ഫോ​​ട​​ക വ​​സ്തു​​ക്ക​​ളും രാ​​സ​​വ​​സ്തു​​ക്ക​​ളും ഉ​​പ​​യോ​​ഗി​​ച്ചാ​​ണു വാ​​ട്ട​​ർ ടാ​​ങ്ക് ത​​ക​​ർ​​ത്ത​​തെ​ന്നു പ്രോ​​ജ​​ക്ട് ഏ​​റ്റെ​​ടു​​ത്ത ക​​ന്പ​​നി​​യു​​ടെ മാ​​നേ​​ജിം​​ഗ് ഡ​​യ​​റ​​ക്ട​​ർ പൊ​​ൻ​​ലിം​​ഗം പ​​റ​​ഞ്ഞു. 30 ദി​​വ​​സം മു​​ത​​ൽ 40 ദി​​വ​​സം വ​​രെ സ​​മ​​യ​​മെ​​ടു​​ത്താ​​ണ് കെ​​ട്ടി​​ടം ത​​ക​​ർ​ക്കാ​​നു​​ള്ള മു​​ന്നൊ​​രു​​ക്കം ന​​ട​​ത്തി​​യ​​ത്. ക​​ണ്‍​ട്രോ​​ളിം​​ഗ് റൂ​​മി​​ൽ സ​​ജ്ജീ​​ക​​രി​​ച്ചി​​രു​ന്ന സ്വി​​ച്ച് അ​​മ​​ർ​​ത്തി മൂ​​ന്നു നാ​​ല് സെ​​ക്ക​ൻ​ഡു​ക​​ൾ​​ക്കു​​ള്ളി​​ൽ കെ​​ട്ടി​​ടം പൂ​​ർ​​ണ​​മാ​​യും ത​​ക​​ർ​​ന്നു. ക​​ല​​വൂ​​രി​​ലെ വാ​​ട്ട​​ർ ടാ​​ങ്കി​​നു തൊ​​ട്ട​​ടു​​ത്തു മ​​റ്റു കെ​​ട്ടി​​ട​​ങ്ങ​​ളി​​ല്ലാ​​ത്ത​​തി​​നാ​​ൽ ഭൂ​​മി​​ക്ക​​ടി​​യി​​ലേ​​ക്കു പോ​​കു​​ന്ന​​തി​​നു പ​​ക​​രം വ​​ശ​​ങ്ങ​​ളി​​ലേ​​ക്കു വീ​​ഴ്ത്തു​​ന്ന വി​​ധ​​മാ​​യി​​രു​​ന്നു സ​​ജ്ജീ​​ക​​ര​​ണം. കെ​​ട്ടി​​ട​​ഭാ​​ഗ​​ത്തി​​ന്‍റെ അ​​വ​​ശി​​ഷ്ട​​ങ്ങ​​ളും ക​​ന്പ​​നി​ത​​ന്നെ ഏ​​റ്റെ​​ടു​​ത്തു സ്ഥ​​ല​​ത്തു​നി​​ന്നു നീ​​ക്കം ചെ​​യ്തു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments