കൊടിയേരിയുടെ പ്രസ്‌താവന രാജ്യദ്രോഹമാണ്- കുമ്മനം രാജശേഖരൻ

kummanam

ഇന്ത്യ ചൈനയെ വളഞ്ഞിട്ടാക്രമിക്കുന്നു എന്ന സിപിഎം സംസ്ഥാന സെക്രട്ടറി കൊടിയേരി ബാലകൃഷ്ണന്‍റെ പ്രസ്താവനയ്‌ക്കെതിരെ വിമർശനവുമായി ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കുമ്മനം രാജശേഖരൻ. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. കൊടിയേരിയുടെ പ്രസ്‌താവന രാജ്യദ്രോഹമാണ്. ദേശ വിരുദ്ധ ശക്തികൾക്ക് കുടപിടിക്കുന്ന സിപിഎം നേതാവിനെതിരെ രാജ്യദ്രോഹ കുറ്റത്തിന് കേസെടുക്കണം. മാതൃ രാഷ്ട്രത്തെ സ്നേഹിക്കാൻ ആവില്ലെങ്കിൽ കോടിയേരിയെപ്പോലുള്ളവർ അവരുടെ സ്വപ്ന നാട്ടിലേക്ക് പോകാൻ തയ്യാറാകണമെന്നും കുമ്മനം പറയുകയുണ്ടായി.