Friday, April 19, 2024
HomeInternationalന്യൂയോർക്കിലെ ക്നാനായ കത്തോലിക്ക ഫൊറാനോന പള്ളിയിൽ തിരുനാൾ 19 - 21 വരെ

ന്യൂയോർക്കിലെ ക്നാനായ കത്തോലിക്ക ഫൊറാനോന പള്ളിയിൽ തിരുനാൾ 19 – 21 വരെ

ന്യൂയോർക്കിലെ ക്നാനായ കത്തോലിക്ക ഫൊറാനോന പള്ളിയിൽ വിശുദ്ധ എസ്തപ്പാനോസ് സഹദായുടെ തിരുനാൾ 19 ,20 ,21 ദിവസങ്ങളിൽ പൂർവ്വദികം ഭംഗിയോടെ കൊണ്ടാടുന്നു. 19 ന് വെള്ളിയാഴ്ച വൈകുന്നേരം 7 .30 ന് വികാരി ഫാദർ ജോസ് തറക്കന്റെ നേതൃത്വത്തിൽ തിരുനാൾ കൊടികെറ്റ് തുടർന്ന് ലദീഞ്ഞു ,വെസ്പര തുടർന്ന് സ്നേഹവിരുന്ന്. 20 -തിയതി ശനിയാഴ്ച വൈകുന്നേരം 4 ണിക്ക് കുട്ടികളുടെ പ്രഥമ ദിവ്യകാരുണയ സ്വികരണം, ദിവ്യബലി ഫാദർ ജോസഫ് ആദോപ്പള്ളിയിൽ. തുടർന്ന് ആദ്യകുർബാന പാർട്ടിയും പിന്നെ കലാസന്ധ്യയും

. 21 ന് ഞായറാഴ്ച രാവിലെ 10 .30-ന് തിരുനാൾ കുർബാനയും തിരുനാൾ സന്ദേശവും ഫാദർ റെന്നി കട്ടേൽ . തുടർന്ന് താളലയങ്ങളുടെ അകമ്പടിയോടെയുള്ള പ്രദിക്ഷണം ,സ്നേഹവിരുന്ന്. തിരുനാൾ ദിവസങ്ങളിൽ യൂത്ത് മിനിസ്ട്രിയുടെ നേതൃത്വത്തിൽ കാർണിവൽ ഒരുക്കിയിരിക്കുന്നു.

ഈ വർഷത്തെ തിരുനാൾ പ്രസുദേന്തിമാർ കുമരകം ഇടവകകരായ മാത്യു ആന്റ് ഏലിയാമ്മ വട്ടക്കളം, ജസ്റ്റിൻ ആന്റ് ബിന്ദു വട്ടക്കളം ,ഷെറിൻ & ലിസാ വട്ടക്കളം ,തോമസ് ആന്റ് ജെസി വട്ടക്കളം , എബ്രഹാം ആന്റ് മേഴ്‌സി വായിത്തറ, ജോൺ ആന്റ് ത്രേസിയാമ്മ മൂത്താരയാശ്ശേരിയിൽ എന്നിവരാണ് .തിരുനാൾ ദിവസങ്ങളിൽ പുണ്ണ്യവാളന്റെ കല്ലും തൂവാലയും എടുക്കാനുള്ള സൗകര്യം ഉണ്ടായിരിക്കുന്നതാണ് .

RELATED ARTICLES
- Advertisment -

Most Popular

Recent Comments