സുനന്ദ പുഷ്​കര്‍ കേസ്; ശശി തരൂരിനെ പ്രതിയാക്കി

sashi tharoor

സുനന്ദ പുഷ്കറിന്റെ മരണത്തിൽ ഭർത്താവും എംപിയുമായ ശശി തരൂരിനെ പ്രതിയാക്കി പൊലീസ് കുറ്റപത്രം സമർപ്പിച്ചു. ആത്മഹത്യാ പ്രേരണയ്ക്കും ഗാർഹിക പീഡനത്തിനുമാണ് കുറ്റം ചുമത്തിയിരിക്കുന്നത്. പത്തുവർഷം വരെ തടവു ലഭിക്കാവുന്ന കുറ്റങ്ങളാണിത്. ഡല്‍ഹി ലീലാ ഹോട്ടലിലെ മരണം ആത്മഹത്യെന്നും കുറ്റപത്രത്തില്‍ ഡല്‍ഹി പൊലീസ്. ന്യൂസ്​ 18 ചാനലാണ്​ ഇതുസംബന്ധിച്ച്‌​ വാര്‍ത്ത റിപ്പോര്‍ട്ട്​ ചെയ്​തത്​.ഡല്‍ഹിയിലെ ആഡംബര ഹോട്ടലില്‍ 2014 ജ​നു​വ​രി 17നാ​ണ് സു​ന​ന്ദ പു​ഷ്ക​റെ ഡ​ൽ​ഹി​യി​ലെ ചാ​ണ​ക്യ​പു​രി​യി​ലു​ള്ള ന​ക്ഷ​ത്ര ഹോ​ട്ട​ലി​ലെ 345-ാം മു​റി​യി​ൽ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെത്തി​യ​ത്. വിഷം ഉള്ളിൽ ചെന്ന്​ മരിച്ചതെന്നായിരുന്നു പ്രാഥമിക നിഗമനം. സുനന്ദയുടെ മുറിയിൽ നിന്നും ഉറക്കഗുളികകളും കണ്ടെത്തിയിരുന്നു.ഐപിഎസിയിലെ 498 എ വകുപ്പും 306ഉം ആണ് ചുമത്തിയരിക്കുന്നത്. ഭര്‍ത്താവോ ബന്ധുക്കളോ സ്തീകളോട് കാട്ടുന്ന ക്രൂരത തടയുന്നതാണ് ഈ വകുപ്പ്. 306 ആത്മഹത്യാ പ്രേരണയും. രണ്ടും ജാമ്യമില്ലാ വകുപ്പുകളാണ്. അതുകൊണ്ട് തന്നെ ശശി തരൂരിനെ ഏത് സമയത്തും പൊലീസ് അറസ്റ്റ് ചെയ്‌തേയ്ക്കാം. സുനന്ദ പുഷ്​കര്‍ കേസ്​ രാജ്യത്ത്​ രാഷ്​ട്രീയ വിവാദങ്ങള്‍ക്കും കാരണമായിട്ടുണ്ട്​. കൊലപാതകത്തില്‍ ശശി തരൂരിന്​ പങ്കുണ്ടെന്ന ആരോപണം ബി.ജെ.പി ഉയര്‍ത്തിയിരുന്നു. സുബ്രഹ്​മണ്യന്‍ സ്വാമി ഉള്‍പ്പടെയുള്ള ബി.ജെ.പി നേതാക്കള്‍ കേസില്‍ ഇടപെട്ടിരുന്നു.കേസിൽ ഈമാസം 24ന് വീണ്ടും വാദം കേൾക്കും