Thursday, March 28, 2024
HomeNational"എന്നെ പ്രതി ചേർത്ത് ദുരുദ്ദേശ്യത്തോടെ" ശശി തരൂർ

“എന്നെ പ്രതി ചേർത്ത് ദുരുദ്ദേശ്യത്തോടെ” ശശി തരൂർ

ഭാര്യ സുനന്ദ പുഷ്‌കറിന്റെ മരണവുമായി ബന്ധപ്പെട്ട് ശശി തരൂര്‍ എംപിയെ പ്രതി ചേര്‍ത്ത് കുറ്റപത്രം സമര്‍പ്പിച്ച ദില്ലി പോലീസിന്റെ നടപടി ദുരുദ്ദേശ്യത്തോടെയുള്ളതെന്നു ശശി തരൂര്‍ . സുനന്ദ ആത്മഹത്യ ചെയ്തതാണെന്ന് ആരും വിശ്വസിക്കുന്നില്ല. താന്‍ ആത്മഹത്യ ചെയ്യാന്‍ പ്രേരിപ്പിച്ചുവെന്നാണ് കുറ്റപത്രം പറയുന്നത്. ഡല്‍ഹി പൊലീസ് സമര്‍പ്പിച്ച കുറ്റപത്രം സാമാന്യ യുക്തിക്ക് നിരക്കാത്തതാനെന്നും ശശി തരൂര്‍ എം.പി. ട്വിറ്ററിലൂടെ തന്റെ ഔദ്യോദിക അക്കൗണ്ടിലൂടെ പറഞ്ഞു. നാല് വര്‍ഷത്തെ അന്വേഷണത്തിന് ശേഷം ദില്ലി പോലീസ് കണ്ടെത്തിയ കാര്യം ഇതാണെങ്കില്‍ ദില്ലി പോലീസിന്റെ നടപടി സംശയിക്കേണ്ടി വരും. കഴിഞ്ഞ ഒക്ടോബറില്‍ സുനന്ദയുടെ മരണത്തില്‍ ആര്‍ക്കെങ്കിലും പങ്കുള്ളതായി കണ്ടെത്തിയിട്ടില്ലെന്നാണ് ദില്ലി കോടതിയെ പോലീസ് അറിയിച്ചത്. ആറ് മാസത്തിന് ശേഷം ഇതേ പോലീസ് പറയുന്നു ആത്മഹത്യയാണെന്ന്. ഇത് അവിശ്വസനീയമാണെന്നും ശശി തരൂര്‍ പറഞ്ഞു.

ഫേസ്ബുക് പോസ്റ്റിന്റെ പരിഭാഷ

‘സുനന്ദ പുഷ്‌കറിന്റെ മരണവുമായി ബന്ധപ്പെട്ട് എന്നെ പ്രതി ചേര്‍ത്ത് സമര്‍പ്പിച്ച സാമാന്യ യുക്തിക്ക് നിരക്കാത്ത കുറ്റപത്രം എന്റെ ശ്രദ്ധയില്‍പ്പെട്ടു. സുനന്ദയെ അറിയുന്ന ആരെങ്കിലും എന്നില്‍ ദുഷ്‌പ്രേരണ ചുമത്തി അവര്‍ ആത്മഹത്യ ചെയ്യുമെന്ന് വിശ്വസിക്കുമെന്ന് കരുതുന്നവരല്ല. നാല് വര്‍ഷത്തെ അന്വേഷണത്തിനു ശേഷം ഇതാണ് അന്വേഷണ സംഘം എത്തിച്ചേര്‍ന്ന നിഗമനം എങ്കില്‍ അവരുടെ അന്വേഷണം ഏത് വിധത്തിലുള്ളതായിരുന്നുവെന്ന് വ്യക്തമാക്കേണ്ടതുണ്ട്. ആറ് മാസം മുൻപ് ഒക്ടോബര്‍ 17ന് പൊലീസിന്റെ അഭിഭാഷകന്‍ ഡല്‍ഹി കോടതിയില്‍ പറഞ്ഞത് കേസില്‍ ഇതുവരെ ആരെയും സംശയിക്കുന്നില്ല എന്നാണ്. ആറ് മാസത്തിനു ശേഷം അവര്‍ പറയുന്നു, ഞാന്‍ ആത്മഹത്യയ്ക്ക് പ്രേരിപ്പിച്ചുവെന്ന്. അവിശ്വസനീയം.”തരൂര്‍ ട്വിറ്ററില്‍ കുറിച്ചു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments