Friday, April 19, 2024
HomeNationalആ​ന്ധ്രയിൽ ​നി​ന്നു കൊല്‍ക്കത്തയി​ലേ​ക്കു പോ​യ ച​ര​ക്കു​ക​പ്പ​ലിൽ അഗ്നിബാധ

ആ​ന്ധ്രയിൽ ​നി​ന്നു കൊല്‍ക്കത്തയി​ലേ​ക്കു പോ​യ ച​ര​ക്കു​ക​പ്പ​ലിൽ അഗ്നിബാധ

ആ​ന്ധ്രപ്ര​ദേ​ശി​ല്‍​നി​ന്നു കൊല്‍ക്കത്തയി​ലേ​ക്കു പോ​യ ച​ര​ക്കു​ക​പ്പ​ലി​നു തീ​പി​ടി​ച്ചു. ക​പ്പ​ലി​ലു​ണ്ടാ​യി​രു​ന്ന 22 ജീ​വ​ന​ക്കാ​രെ ര​ക്ഷ​പ്പെ​ടു​ത്തി. കോ​സ്റ്റ്ഗാ​ര്‍​ഡ് എത്തിയാണ് ജീവനക്കാരെ രക്ഷപ്പെടുത്തിയത്. കപ്പല്‍ പൂര്‍ണ്ണമായും കത്തി നശിച്ചു. കൃ​ഷ്ണ​പ​ട്ട​ണം തു​റ​മു​ഖ​ത്തു​നി​ന്ന് ബു​ധ​നാ​ഴ്ച അ​ര്‍​ധ​രാ​ത്രി പു​റ​പ്പെ​ട്ട സാ​ഗ​ര്‍ ക​പ്പ​ലാ​ണ് ബം​ഗാ​ള്‍ ഉ​ള്‍​ക്ക​ട​ലും ഹൂ​ഗ്ലി ന​ദി​യും കൂ​ടി​ച്ചേ​രു​ന്നി​ട​ത്ത് തീപിടിച്ചത്. ആര്‍ക്കും പരിക്കുകള്‍ ഇതുവരെ റിപ്പോര്‍ട്ട് ചെയ്‌തിട്ടില്ല. ക​ഴി​ഞ്ഞ ദി​വ​സം കൊ​ച്ചി പു​റം​ക​ട​ലി​ല്‍ ന​ങ്കൂ​ര​മി​ട്ടി​രു​ന്ന ച​ര​ക്കു​ക​പ്പ​ലി​നു തീ​പി​ടി​ച്ചു​ണ്ടാ​യ അ​പ​ക​ട​ത്തി​ല്‍ ജീ​വ​ന​ക്കാ​ര​ന്‍ മ​രി​ച്ചി​രു​ന്നു. കൊ​ച്ചി തീ​ര​ത്തു​നി​ന്ന് 14.5 നോ​ട്ടി​ക്ക​ല്‍ മൈ​ല്‍ അ​ക​ലെ ന​ങ്കൂ​ര​മി​ട്ടി​രു​ന്ന എം​വി ന​ളി​നി എ​ന്ന ക​പ്പ​ലി​നാ​ണു തീ ​പി​ടി​ച്ച​ത്. പൊ​ട്ടി​ത്തെ​റി​യെ​ത്തു​ട​ര്‍​ന്നു ക​പ്പ​ലി​ന്‍റെ എ​ന്‍​ജി​ന്‍ റൂ​മി​ലാ​ണു തീ​പി​ടി​ത്ത​മു​ണ്ടാ​യ​ത്.

RELATED ARTICLES
- Advertisment -

Most Popular

Recent Comments