മോദി മറ്റൊരു ‘മഹാത്മാഗാന്ധി’യാണെന്ന് കേന്ദ്രമന്ത്രി മഹേഷ് ശര്‍മ

modi gandhi

മോദി മറ്റൊരു ‘മഹാത്മാഗാന്ധി’യാണെന്ന് കേന്ദ്രമന്ത്രി മഹേഷ് ശര്‍മ. മഹാത്മഗാന്ധിയുടെ ഉപ്പ് സത്യാഗ്രഹത്തെ കുറിച്ച് വൈപി ആനന്ദ് എഴുതിയ പുസ്തകത്തിന്റെ പ്രകാശന ചടങ്ങിലാണ് മഹേഷ് ശര്‍മയുടെ പരാമര്‍ശം. ഗാന്ധിജിയെപ്പോലെ ഒരുപാട് തലമുറകള്‍ക്ക് പ്രചോദനമായ വ്യക്തിയാണ് നരേന്ദ്ര മോദി. പ്രധാനമന്ത്രിയുടെ രൂപത്തില്‍ മറ്റൊരു ഗാന്ധിയെ ലഭിച്ചതില്‍ നമ്മള്‍ ഭാഗ്യവാന്മാരാണെന്നും മഹേഷ് ശര്‍മ പറഞ്ഞു.
ഗാന്ധിജിയുടെ ഉപ്പ് സത്യാഗ്രഹം ഒരു നുള്ള് ഉപ്പിന്റെ കാര്യം മാത്രമായിരുന്നില്ല. മറിച്ച് ഒരുപാട് തലമുറകള്‍ക്ക് പ്രചോദനം നല്‍കിയ ഒന്നായിരുന്നു അത്. ഇത് തന്നെയാണ് പ്രധാനമന്ത്രിയും ചെയ്യുന്നത്. ഗാന്ധിജിയുടെ സ്വപ്‌നങ്ങള്‍ പൂര്‍ത്തീകരിക്കുകയാണ് മോദിയുടെ സ്വപ്‌നമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.