രാമക്ഷേത്രം പണിയുന്നതിന് തടസം നിന്നാല്‍ ഹജ്ജ് തീര്‍ത്ഥാടകരെ തടയും: ബിജെപി എംഎല്‍എ

babari masjidh

അയോധ്യയില്‍ രാമക്ഷേത്രം പണിയുന്നതിന് തടസം നിന്നാല്‍ മുസ്‌ലിം മത വിശ്വാസികളെ ഹജ്ജ് തീര്‍ത്ഥാടനം നടത്താന്‍ അനുവദിക്കില്ലെന്ന് ബിജെപി എംഎല്‍എ ബ്രിജ്ഭൂഷണ്‍ രജ്പുത്. ഫെയ്‌സ്ബുക്ക് വീഡിയോയിലൂടെയാണ് രജ്പുത് ഇക്കാര്യം പറഞ്ഞത്. രാമക്ഷേത്രത്തിന് തടസം നില്‍ക്കുകയാണെങ്കില്‍ പിന്നെ മുസ്‌ലിം ജനവിഭാഗങ്ങളെ മക്കയിലേക്കും മദീനയിലേക്കും പോകാന്‍ അനുവദിക്കുന്നത് എന്തിനാണെന്നാണ് ഫെയ്‌സ്ബുക്ക് വീഡിയോയില്‍ രജ്പുത് ചോദിക്കുന്നത്. ഹജ്ജിന് സര്‍ക്കാര്‍ അനുവദിക്കുന്ന സബ്‌സിഡി നിര്‍ത്തലാക്കണമെന്നും വീഡിയോ ദൃശ്യത്തില്‍ ആവശ്യപ്പെടുന്നുണ്ട്. ഇന്ത്യ ഹിന്ദുക്കളുടേതാണെന്നും രാമക്ഷേത്ര നിര്‍മ്മാണത്തിനായി ഇന്ത്യയിലെ നൂറുകോടി ജനങ്ങല്‍ പ്രതിജ്ഞയെടുക്കണമെന്നും വീഡിയോയില്‍ പറയുന്നു.
അതേസമയം, വീഡിയോ പുറത്തുവന്നതിന് പിന്നാലെ മതവിദ്വേഷ പരാമര്‍ശം നടത്തിയ രജ്പുതിനെതിരെ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷ പാര്‍ട്ടികള്‍ രംഗത്തെത്തിയിട്ടുണ്ട്.