അമിത വേഗത്തിൽ സഞ്ചരിച്ച സ്വകാര്യ ബസ്സ് അപകടത്തിൽ പെട്ട് ഒരാള്‍ മരിച്ചു

kozhikode bus accident

കോഴിക്കോട് -തൃശൂര്‍ ദേശീയ പാതയില്‍ അമിത വേഗത്തിൽ സഞ്ചരിച്ച സ്വകാര്യ ബസ്സ് അപകടത്തിൽ പെട്ട് ഒരാള്‍ മരിച്ചു. കോട്ടയ്ക്കല്‍ പാലച്ചിറമാടാണ് വിനായക എന്ന സ്വകാര്യ ബസ് അപകടത്തില്‍പ്പെട്ടത്. 50ഓളം യാത്രക്കാരുമായി തൃശൂരിലേക്ക് പോയ ബസ് പാലച്ചിറമാടിന് സമീപം നിയന്ത്രണം തെറ്റി മറിയുകയായിരുന്നു. ബസ് അമിത വേഗതയിലായിരുന്നുവെന്ന് ദൃക്‌സാക്ഷികളായ നാട്ടുകാര്‍ പറയുന്നു. അപകടത്തിന്റെ തീവ്രമായ ശബ്ദം കേട്ട് ഓടിക്കൂടിയ നാട്ടുകാരും അപകട വിവരം അറിഞ്ഞെത്തിയ നാട്ടുകാരും ചേര്‍ന്നാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്. വളാഞ്ചേരി സ്വദേശിയായ പ്രഭാവതിയമ്മയാണ് അപകടത്തില്‍ മരിച്ചത്. കൂടാതെ യാത്രക്കാരായ 50ഓളം പേര്‍ക്ക് പരിക്കുമേറ്റു. പരിക്കേറ്റവരില്‍ മൂന്ന് പേരുടെ നില അതീവഗുരുതരമാണ്. പരിക്കേറ്റവരെ ഉടന്‍ തന്നെ അടുത്തുള്ള ആശുപത്രയില്‍ പ്രവേശിപ്പിച്ചു. ബസ് ഡ്രൈവര്‍ക്കെതിരെ പോലീസ് കേസെടുത്തിട്ടുണ്ട്.