തെലുങ്ക് സിനിമാ നടൻ വിനോദ് അന്തരിച്ചു

vinodh

തെലുങ്ക് സിനിമാ നടൻ വിനോദ് അന്തരിച്ചു. 59 വയസ്സായിരുന്നു. മസ്തിഷ്‌കാഘാതത്തെ തുടര്‍ന്ന് ശനിയാഴ്ച രാവിലെയായിരുന്നു അന്ത്യം. 1983 ല്‍ യു. നാഗേശ്വര്‍ റാവു സംവിധാനം ചെയ്ത കീര്‍ത്തി കന്ത കനകം എന്ന സിനിമയിലൂടെയാണ് വിനോദ് സിനിമയില്‍ അരങ്ങേറ്റം കുറിച്ചത്. നായകനും വില്ലനും സഹനടനുമായി മൂന്നൂറോളം സിനിമകളില്‍ വേഷമിട്ടു. തെലുങ്കിനു പുറമെ ഹിന്ദി, തമിഴ് ഭാഷകളിലും വിനോദ് അഭിനയിച്ചിട്ടുണ്ട്. ആരിഷെട്ടി നാഗറാവു എന്നാണ് വിനോദിന്റെ യഥാര്‍ത്ഥ പേര്. ചിരഞ്ജീവി നായകനായ ഇന്ദ്രയിലും നന്ദമൂരി ബാലകൃഷ്ണ നായകനായ ലോറി ഡ്രൈവറിലും ശ്രദ്ധേയമായ വേഷങ്ങള്‍ കൈകാര്യം ചെയ്ത വിനോദ് സീരിയലുകളിലും വേഷമിട്ടിട്ടുണ്ട്.