രാഹുൽ ഗാന്ധി ഉടൻ കോൺഗ്രസ്​ അധ്യക്ഷനാകും – ​ സോണിയ

sonia

രാഹുൽ ഗാന്ധി ഉടൻ കോൺഗ്രസ്​ അധ്യക്ഷനായി ചുമതലയേൽക്കുമെന്ന്​ പാർട്ടി​ പ്രസിഡൻറ്​ സോണിയ ഗാന്ധി. ഇൗ മാസാവസാനത്തോടെ തന്നെ സ്ഥാനാരോഹണമുണ്ടാവുമെന്ന്​ സോണിയ വ്യക്തമാക്കിയതായി എൻ.ഡി.ടി.വി റിപ്പോർട്ട്​ ചെയ്​തു. സംസ്ഥാന അധ്യക്ഷന്മാരുടെയും കേന്ദ്ര അംഗങ്ങളുടെയും നിയമനത്തിനു​ പിന്നാലെ രാഹുൽ ചുമതലയേൽക്കുമെന്നാണ്​ സൂചന.

‘‘നിങ്ങൾ ഏറെക്കാലമായി​ ഉന്നയിക്കുന്ന ചോദ്യമാണിത്​. അതിന്​ ഇപ്പോഴിതാ ഉത്തരമായിരിക്കുന്നു’’ -മുൻ പ്രസിഡൻറ്​ പ്രണബ്​ മുഖർജിയുടെ ആത്​മകഥയുടെ പ്രകാശനച്ചടങ്ങിൽ പ​െങ്കടുത്തു മടങ്ങവെ​ സോണിയ ഗാന്ധി പറഞ്ഞു.നിയമസഭ തെരഞ്ഞെടുപ്പ്​ മുന്നിൽ കണ്ട്​ ഗുജറാത്ത്​, ഹിമാചൽപ്രദേശ്​ എന്നീ സംസ്ഥാനങ്ങളിൽ വൻ പ്രചാരണ പ്രവർത്തനങ്ങളിൽ സജീവമാണ്​ രാഹുൽ ഗാന്ധി. ഗുജറാത്തിൽ അമിത്​ ഷായുടെ മകൻ ജയ്​ ഷായുടെ കമ്പനി വൻ വിറ്റുവരവ്​ നേടിയതും ബി.ജെ.പിയുടെ കർഷക വിരുദ്ധ നയങ്ങൾക്കെതിരെയും ശക്​തമായ പ്രതികരണങ്ങളാണ്​ കോൺഗ്രസ്​ ഉപാധ്യക്ഷൻ നടത്തുന്നത്​.

കഴിഞ്ഞ 19 വർഷങ്ങളായി കോൺഗ്രസിനെ മുന്നിൽ നിന്ന്​ നയിക്കുന്നത്​ സോണിയയാണ്​. രാഹുൽ അധ്യക്ഷ പദവി ഏറ്റെടുക്കണമെന്ന ആവശ്യം പാർട്ടിയിലെ മുതിർന്ന നേതാക്കളും പ്രവർത്തകരും നിരന്തരമായി ഉന്നയിച്ചിരുന്നു. ഇതിനിടെയാണ്​ സുപ്രധാന തീരുമാനം സോണിയ പുറത്ത്​ വിട്ടത്​. രാഹുലിനെ പാർട്ടി അധ്യക്ഷനാക്കുക വഴി നിയമസഭ–ലോക്​സഭ തെരഞ്ഞെടുപ്പുകളിൽ വിജയിച്ച്​ അധികാരത്തിലേറുകയാണ്​ കോൺഗ്രസി​​​​​​​െൻറ ലക്ഷ്യം.