ബീ​ഫ് കയ്യിലുണ്ടെന്നു ആരോപിച്ചു യു​വാ​ക്ക​ളെ ആ​ക്ര​മി​ച്ചു

beef shop

ബീ​ഫ് കൈ​വ​ശം​വ​ച്ചെ​ന്നാ​രോ​പി​ച്ച് പ​ശു​സം​ര​ക്ഷ​ക​ർ ആ​ക്ര​മി​ച്ച യു​വാ​ക്ക​ൾ​ക്കെ​തി​രെ കേ​സെ​ടു​ത്ത് പോ​ലീ​സ്. വെ​ള്ളി​യാ​ഴ്ച ഫ​രീ​ദാ​ബാ​ദി​ലെ ബാ​ജ്രി​യി​ലാ​യി​രു​ന്നു സം​ഭ​വം. ആ​സാ​ദ്, ഷെ​ഹ്സാ​ദ്, ഷ​ക്കീ​ൽ, സോ​നു എ​ന്നി​വ​ർ​ക്കാ​ണ് മ​ർ‌​ദ​ന​മേ​റ്റ​ത്. ഹ​രി​യാ​ന പ​ശു​സം​ര​ക്ഷ​ണ നി​യ​മ​പ്ര​കാ​ര​മാ​ണ് യു​വാ​ക്ക​ൾ​ക്കെ​തി​രെ കേ​സെ​ടു​ത്ത​തെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു.

ഫ​ത്തേ​പ്പൂ​ർ താ​ഗ​യി​ൽ​നി​ന്നാ​ണ് യു​വാ​ക്ക​ൾ ഇ​റ​ച്ചി വാ​ങ്ങി​യ​ത്. പ​ഴ​യ ഫ​രീ​ദാ​ബാ​ദ് ച​ന്ത​യി​ൽ വി​ൽ​ക്കു​ക​യും ചെ​യ്തു. പോ​ത്തി​റ​ച്ചി​യാ​ണ് ത​ങ്ങ​ൾ ച​ന്ത​യി​ൽ വി​റ്റ​തെ​ന്നും ഇ​ത് എ​ന്നും ചെ​യ്യു​ന്ന​താ​ണെ​ന്നും ആ​സാ​ദ് പ​റ​യു​ന്നു. ഇ​രു​പ​തോ​ളം വ​രു​ന്ന ആ​ളു​ക​ളാ​ണ് മ​ർ​ദി​ച്ച​തെ​ന്നും ആ​സാ​ദ് പ​റ​ഞ്ഞു.

ത​ങ്ങ​ൾ സ​ഞ്ച​രി​ച്ച ഓ​ട്ടോ പ​ശു​സം​ര​ക്ഷ​ക​ർ ത​ട​യു​ക​യും പ​ശു മാ​താ​വ് ജ​യ് എ​ന്നും ഹ​നു​മാ​ൻ ജ​യ് എ​ന്നും വി​ളി​ക്കാ​ൻ ആ​വ​ശ്യ​പ്പെ​ട്ടു. എ​ന്നാ​ൽ ത​ങ്ങ​ൾ വ​ഴ​ങ്ങി​യി​ല്ല. ഇ​തോ​ടെ സം​ഘം ആ​ക്ര​മി​ക്കു​ക​യാ​യി​രു​ന്നു. പോ​ലീ​സ് എ​ത്തു​ന്ന​തു​വ​രെ ആ​ക്ര​മ​ണം തു​ട​ർ​ന്ന​താ​യും ആ​സാ​ദ് പ​റ​ഞ്ഞു. ആ​ക്ര​മ​ണ​ത്തി​ൽ പ​രി​ക്കേ​റ്റ ആ​സാ​ദും സു​ഹൃ​ത്തു​ക്ക​ളും ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​ണ്.‌