Thursday, March 28, 2024
Homeപ്രാദേശികംചിറ്റാര്‍ അള്ളുങ്കല്‍ അണക്കെട്ടിനു സമീപം ഇടുക്കി സ്വദേശി മുങ്ങി മരിച്ചു

ചിറ്റാര്‍ അള്ളുങ്കല്‍ അണക്കെട്ടിനു സമീപം ഇടുക്കി സ്വദേശി മുങ്ങി മരിച്ചു

പുഴയില്‍ കുളിക്കാനിറങ്ങിയ ഇടുക്കി സ്വദേശിയായ യുവാവ് മുങ്ങി മരിച്ചു. 40 വയസ്സുള്ള ചന്ദ്രന്‍ ആണ് മരിച്ചത്. ചിറ്റാര്‍ അള്ളുങ്കല്‍ അണക്കെട്ടിനു സമീപം കക്കാട്ടാറ്റില്‍ കുളിക്കാന്‍ ഇറങ്ങിയപ്പോഴാണ് അപകടമുണ്ടായത്. ഇന്ന് ഉച്ചയ്ക്ക് രണ്ടുമണിയോടെയാണ് സംഭവം.ഇടുക്കി സ്വദേശിയായ ഇയാള്‍ കൈതത്തോട്ടത്തില്‍ ജോലിക്കെത്തിയതാണ്. കുളിക്കുന്നതിനിടയില്‍ ചന്ദ്രന്‍ വെള്ളത്തില്‍ മുങ്ങിപ്പോകുകയായിരുന്നു. അഗ്നിശമന സേനയും നാട്ടുകാരും ചേര്‍ന്ന് നടത്തിയ തിരച്ചിലിനൊടുവിലാണ് മൃതദേഹം കണ്ടെത്തിയത്.

RELATED ARTICLES
- Advertisment -

Most Popular

Recent Comments