Tuesday, March 19, 2024
HomeSportsവെസ്‌റ്റ് ഇന്‍ഡീസിനെതിരായ രണ്ടാം ടെസ്‌റ്റില്‍ ഇന്ത്യക്ക് പത്ത് വിക്കറ്റിന്റെ  വിജയം

വെസ്‌റ്റ് ഇന്‍ഡീസിനെതിരായ രണ്ടാം ടെസ്‌റ്റില്‍ ഇന്ത്യക്ക് പത്ത് വിക്കറ്റിന്റെ  വിജയം

വെസ്‌റ്റ് ഇന്‍ഡീസിനെതിരായ രണ്ടാം ടെസ്‌റ്റില്‍ ഇന്ത്യക്ക് പത്ത് വിക്കറ്റിന്റെ  വിജയം. രണ്ടാം ഇന്നിംഗ്‌സില്‍ 127 റണ്‍സിന് തകര്‍ന്നടിഞ്ഞ വിന്‍ഡീസ് ഉയര്‍ത്തിയ 72 റണ്‍സ് വിജയലക്ഷ്യം, വെറും 97 പന്തുകളില്‍ വിക്കറ്റ് നഷ്ടം കൂടാതെ ഇന്ത്യ പിന്നിട്ടു. ജയത്തോടെ ടെസ്‌റ്റ് പരമ്ബര 2-0ന് ഇന്ത്യ സ്വന്തമാക്കി.പൃഥ്വി ഷാ (54 പന്തില്‍ 33)​,​ ലോകേഷ് രാഹുല്‍ ( 53 പന്തില്‍ 33)​ എന്നിവര്‍ പുറത്താകാതെ നിന്നു. സ്കോര്‍: വെസ്റ്റ് ഇന്‍ഡീസ് – 311 & 127, ഇന്ത്യ – 367 & 75/0. നാല് വിക്കറ്റ് വീഴ്‌ത്തിയ പേസര്‍ ഉമേഷ് യാദവാണ് വിന്‍ഡീസിനെ തകര്‍ത്തത്. രണ്ടിന്നിംഗ്സിലുമായി ഉമേഷ് യാദവ് 10 വിക്കറ്റ് നേടി. ഒന്നാം ഇന്നിംഗ്സില്‍ 56 റണ്‍സ് ലീഡ് വഴങ്ങി രണ്ടാം ഇന്നിംഗ്സിനിറങ്ങിയ വിന്‍ഡീസ് 46.1 ഓവറില്‍ 127 റണ്‍സിന് പുറത്തായി. 38 റണ്‍സെടുത്ത ആംബ്രിസാണ് ടോപ് സ്‌കോറര്‍. ഓപ്പണര്‍മാരായ ബ്രാത്ത്‌വെയ്റ്റും പവലും പൂജ്യത്തിന് പുറത്തായി. ഹോപ്(28), ഹെറ്റ്മേര്‍(17), ചേസ്(6), ഡൗറിക്ക്(0), ഹോള്‍ഡര്‍(19), വാറിക്കാന്‍(7), ഗബ്രിയേല്‍(1) എന്നിങ്ങനെയായിരുന്നു മറ്റ് താരങ്ങളുടെ സ്‌കോര്‍. 10 റണ്‍സുമായി ബിഷൂ പുറത്താകാതെ നിന്നു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments