Friday, April 19, 2024
HomeKeralaഹൈക്കോടതി ഉത്തരവിനെതിരെ തോമസ് ചാണ്ടി സുപ്രീം കോടതിയിലേക്ക്

ഹൈക്കോടതി ഉത്തരവിനെതിരെ തോമസ് ചാണ്ടി സുപ്രീം കോടതിയിലേക്ക്

ഹൈക്കോടതി ഉത്തരവിനെതിരെ ചാണ്ടി സുപ്രീം കോടതിയിലേക്ക് . ഹൈക്കോടതി ഉത്തരവ് സ്റ്റേ ചെയ്യണമെന്ന് ആവശ്യം . തോമസ് ചാണ്ടി ഇന്നുതന്നെ ദില്ലിക്ക് പോകും. തോമസ് ചാണ്ടിയുടെ ഹര്‍ജി കേരള ഹൈക്കോടതി തള്ളിയിരുന്നു. മാര്‍ത്താണ്ഡം കായല്‍ കയ്യേറ്റവും, സീറോ ജെട്ടി റോഡ് എന്നിവയുടെ കാര്യത്തില്‍ നിയമ വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നടന്നു എന്ന ആലപ്പുഴ ജില്ല കളക്ടറുടെ റദ്ദാക്കണം എന്നായിരുന്നു തോമസ് ചാണ്ടിയുടെ ആവശ്യം. എന്നാല്‍ ഒരു മന്ത്രിയെന്ന നിലയില്‍ ഹര്‍ജി ഭരണഘടനപരമായി നിലനില്‍ക്കില്ലെന്ന് കോടതി പറഞ്ഞു.
നേരത്തെ തോമസ് ചാണ്ടി മന്ത്രി സ്ഥാനം രാജിവയ്ക്കുന്നതാണ് ഉചിതമെന്ന സുപ്രധാന നിരീക്ഷണവുമായി ഹൈക്കോടതി രംഗത്ത് വന്നിരുന്നു. കളക്ടറുടെ റിപ്പോർട്ട് തള്ളണമെന്ന ഹർജി പിൻവലിക്കുന്നില്ലെന്ന് മന്ത്രിയുടെ അഭിഭാഷകൻ അറിയിച്ചതിന് പിന്നാലെയാണ് ഹൈക്കോടതി ഇക്കാര്യം വ്യക്തമാക്കിയത്.
മന്ത്രി സ്ഥാനത്ത് തുടർന്നുകൊണ്ട് എങ്ങനെ സർക്കാരിനെതിരേ ഹർജി നൽകാൻ കഴിയുമെന്ന് കോടതി വീണ്ടും ചോദിച്ചു. സ്ഥാനം രാജിവച്ചാൽ കൂടുതൽ നിയമവശങ്ങൾ തുറന്നുകിട്ടും. തോമസ് ചാണ്ടിയുടെ ഹർജിയിൽ സർക്കാരാണ് ഒന്നാം കക്ഷി. മന്ത്രിയുടെ സർക്കാരിന്‍റെ ഭാഗമാണ്. പിന്നെങ്ങനെ ഹർജി നിലനിൽക്കുമെന്ന് ഡിവിഷൻ ബെഞ്ച് ആവർത്തിച്ച് ചോദിക്കുകയായിരുന്നു.
സർക്കാരും ചാണ്ടിയെ കൈയൊഴിഞ്ഞതോടെ ഹൈക്കോടതി കടുത്ത പരാമർശങ്ങളാണ് നടത്തിയത്. മന്ത്രിയുടെ ഹർജി അപക്വമായി പോയെന്ന സ്റ്റേറ്റ് അറ്റോർണിയുടെ വാക്കുകൾക്ക് പിന്നാലെ സർക്കാരിന് പോലും മന്ത്രിയെ വിശ്വാസമില്ലെന്ന പരാമർശം ഹൈക്കോടതി നടത്തി. ദന്തഗോപുരത്തിൽ നിന്നും ഇറങ്ങിവന്ന് അധികാരം ഒഴിഞ്ഞ് സാധാരണക്കാരനെ പോലെ നിയമ നടപടികളെ നേരിടൂ എന്നും ഹൈക്കോടതി പരാമർശം നടത്തി.

RELATED ARTICLES
- Advertisment -

Most Popular

Recent Comments