Thursday, March 28, 2024
HomeNationalവി​ശ്വഹി​ന്ദു പ​രി​ഷ​ത് നേ​താ​വ് പ്രവീണ്‍ തൊഗാഡിയ അബോധാവസ്ഥയിൽ

വി​ശ്വഹി​ന്ദു പ​രി​ഷ​ത് നേ​താ​വ് പ്രവീണ്‍ തൊഗാഡിയ അബോധാവസ്ഥയിൽ

വി​ശ്വ ഹി​ന്ദു പ​രി​ഷ​ത് നേ​താ​വ് പ്രവീണ്‍ തൊഗാഡിയയെ അബോധാവസ്ഥയിൽ കണ്ടെത്തി. തിങ്കളാഴ്ച രാവിലെ മുതൽ കാണാതായ അദ്ദേഹത്തെ അഹമ്മദാബാദിലെ ശാഹിബാഗ് പ്രദേശത്തുനിന്നുമാണ് കണ്ടെത്തിയത്. തൊഗാഡിയയെ അഹമ്മദാബാദിലെ ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. രക്തത്തിലെ പഞ്ചാസരയുടെ അളവ് കുറഞ്ഞതിനെ തുടർന്നാണ് തൊഗാഡിയയ്ക്ക് ബോധക്ഷയമുണ്ടായതെന്നാണ് പോലീസ് നൽകുന്ന വിശദീകരണം. ഒ​രു പ​ഴ​യ കേ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട് രാ​ജ​സ്ഥാ​ൻ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്യാ​ൻ ഗു​ജ​റാ​ത്തി​ൽ എ​ത്തി​യ​ശേ​ഷം തിങ്കളാഴ്ച രാവിലെ മുതൽ തൊ​ഗാ​ഡി​യ​യെ കാ​ണാ​ൻ ക​ഴി​ഞ്ഞി​ട്ടി​ല്ലെ​ന്ന് വിഎച്ച്പി നേതാക്കൾ നേരത്തേ അറിയിച്ചിരുന്നു. 18 വ​ർ​ഷം മു​ന്പ് ന​ട​ന്ന ഒ​രു വ​ധ​ശ്ര​മ​ക്കേ​സു​മാ​യി ബ​ന്ധ​പ്പെ​ട്ടാ​ണ് കോ​ട​തി തൊ​ഗാ​ഡി​യ അ​ട​ക്കം 38 പേ​ർ​ക്കെ​തി​രേ അ​റ​സ്റ്റ് വാ​റ​ന്‍റ് പു​റ​പ്പെ​ടു​വി​ച്ച​ത്. പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത ശേ​ഷം തൊ​ഗാ​ഡി​യ​യെ കാ​ണാ​താ​യി എ​ന്നാ​ണ് വി​എ​ച്ച്പി ആ​രോ​പി​ച്ചത്. ഇ​തി​നോ​ടു പ്ര​തി​ക​രി​ച്ച പോ​ലീ​സ് ത​ങ്ങ​ൾ തൊ​ഗാ​ഡി​യ​യെ ക​ണ്ടെ​ത്താ​ൻ ക​ഴി​ഞ്ഞി​ട്ടി​ല്ലെ​ന്നും അ​റ​സ്റ്റ് വാ​റ​ന്‍റ് ന​ട​പ്പാ​ക്കാ​ൻ ശ്ര​മി​ക്കു​ക മാ​ത്ര​മാ​ണ് ചെ​യ്ത​തെ​ന്നും അ​റി​യി​ച്ചിരുന്നു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments