വിവാദ വ്യവസായി നീരവ് മോദിയുടെ വീട്ടില്‍ നിന്ന് 5100 കോടിയുടെ ആഭരണ ശേഖരം പിടിച്ചെടുത്തു. വജ്രവും സ്വര്‍ണാഭരങ്ങളും ഉള്‍പ്പെടുന്ന ശേഖരമാണ് നീരവിന്റെ വീട്ടില്‍ നിന്ന് പിടിച്ചെടുത്തത്. എന്‍ഫോഴ്സ്മെന്റ് നടത്തിയ പരിശോധനയിലാണ് ആഭരണശേഖരം കണ്ടെടുത്തത്. നീരവിന്റെ 3.9 കോടി മൂല്യമുള്ള ബാങ്ക് അക്കൗണ്ടുകള്‍ ഡയറക്ടറേറ്റ് മരവിപ്പിക്കുകയും ചെയ്തു. നീരവ് മോദിയുടെ ഉടമസ്ഥതയിലുള്ള 17 സ്ഥലങ്ങളിലാണ് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് പരിശോധന നടത്തിയത്. ഇൗ പരിശോധനയിലാണ് സ്വര്‍ണ്ണാഭരണങ്ങളും പണവും പിടിച്ചെടുത്തത്. പി.എന്‍.ബിയുടെ ലെറ്റര്‍ ഒാഫ് ക്രെഡിറ്റ് കാണിച്ച് നീരവ് ചില ഇന്ത്യന്‍ ബാങ്കുകളുടെ വിദേശ ശാഖകളെ സമീപിച്ച് വ്യാപാരത്തിന് വായ്പ സംഘടിപ്പിക്കുകയായിരുന്നു. 2010ലാണ് ഇൗ തട്ടിപ്പ് നടന്നത്. അടുത്തിടെയാണ് ഇൗ തട്ടിപ്പ് പുറത്തായത്. നീരവ് ഇപ്പോള്‍ വിദേശത്താണ്.
നീരവ് മോദിയുടെ വീട്ടില്‍ 5100 കോടിയുടെ ആഭരണ ശേഖരം എന്‍ഫോഴ്സ്മെന്റ് പിടികൂടി
RELATED ARTICLES