Thursday, March 28, 2024
HomeNationalഭാര്യയ്ക്കെതിരെ ആരോപണവുമായി മുഹമ്മദ് ഷമി

ഭാര്യയ്ക്കെതിരെ ആരോപണവുമായി മുഹമ്മദ് ഷമി

ഇന്ത്യന്‍ ക്രിക്കറ്റ് താരം മുഹമ്മദ് ഷമി ഭാര്യയ്ക്കെതിരെ പ്രത്യാരോപണങ്ങളുമായി രംഗത്ത്. ഹസിന്‍ ജഹാനെ 2014 ല്‍ വിവാഹം കഴിക്കുമ്ബോള്‍ ആദ്യ വിവാഹം മറച്ചുവച്ചുവെന്ന് ഷമി ആരോപിച്ചു. ബംഗാള്‍ സ്വദേശിയായ ഷെയ്ഖ് സൈഫുദീനെ ഷമിയുമായുള്ള വിവാഹത്തിന് മുന്‍പ് ഹസിന്‍ വിവാഹം കഴിച്ചിരുന്നു. ഹസിന് ഈ വിവാഹത്തില്‍ രണ്ട് പെണ്‍മക്കളുമുണ്ട്. എന്നാല്‍ ഇക്കാര്യം ഹസിന്‍ മറച്ചുവച്ചുവെന്നാണ് ഷമിയുടെ ആരോപണം.മാത്രമല്ല ഹസിന്‍ സ്വന്തം മക്കള്‍ സഹോദരിയുടെ മക്കളാണെന്ന് നുണ പറഞ്ഞുവെന്നും ഷമി ആരോപിച്ചു. മുന്‍ ഭര്‍ത്താവ് സൈഫുദീനൊപ്പമാണ് 2010ല്‍ ആദ്യ വിവാഹബന്ധം വേര്‍പെടുത്തിയ ഹസിന്റെ മക്കള്‍ . ഇത് രണ്ടാം വിവാഹമാണെന്ന് അറിയില്ലായിരുന്നു. നേരത്തെ വിവാഹം കഴിച്ച കാര്യം പറയുന്നത് താനുമായുള്ള വിവാഹം കഴിഞ്ഞാണ്.

RELATED ARTICLES
- Advertisment -

Most Popular

Recent Comments