കർണാടക തെരഞ്ഞെടുപ്പ് ;വോ​ട്ടിം​ഗ് മെ​ഷീ​നി​ൽ ക്ര​മ​ക്കേ​ടെന്ന് സംശയം – കോ​ണ്‍​ഗ്ര​സ്

election

ദ​ക്ഷി​ണ ക​ന്ന​ഡ ജി​ല്ല​യി​ല്‍ കോ​ണ്‍​ഗ്ര​സ് ഒ​രു സീ​റ്റി​ലൊ​ഴി​കെ എ​ല്ലാ​യി​ട​ത്തും പ​രാ​ജ​യ​പ്പെ​ടാ​ന്‍ കാ​ര​ണം വോ​ട്ടിം​ഗ് മെ​ഷീ​നി​ലെ ക്ര​മ​ക്കേ​ടാ​ണെ​ന്ന് സം​ശ യി​ക്കേ​ണ്ടി​യി​രു​ന്നു​വെ​ന്ന് പ​രാ​ജ​യ​പ്പെ​ട്ട കോ​ണ്‍​ഗ്ര​സ് സ്ഥാ​നാ​ര്‍​ഥി​ക​ള്‍. ഇ​തു​സം​ബ​ന്ധി​ച്ച്‌ തെ​ര​ഞ്ഞെ​ടു​പ്പു ക​മ്മീ​ഷ​ന് പ​രാ​തി ന​ല്‍​കു​മെ​ന്ന് ബ​ണ്ട്വാ​ള്‍ മ​ണ്ഡ​ല​ത്തി​ല്‍​നി​ന്നും പ​രാ​ജ​യ​പ്പെ​ട്ട കോ​ണ്‍​ഗ്ര​സ് സ്ഥാ​നാ​ര്‍​ഥി രാ​മ​നാ​ഥ് റാ​യ് പ​ത്ര​സ​മ്മേ​ള​ന​ത്തി​ല്‍ പ​റ​ഞ്ഞു. ജി​ല്ല​യി​ല്‍ എ​ട്ടു സീ​റ്റി​ല്‍ ഏ​ഴി​ട​ത്തും ബി​ജെ​പി​യാ​ണ് വി​ജ​യി​ച്ച​ത്. ജ​ന​വി​ധി അം​ഗീ​ക​രി​ക്കു​ന്നു. എ​ന്നാ​ല്‍, വോ​ട്ടിം​ഗ് മെ​ഷീ​നെ​ക്കു​റി​ച്ച്‌ ഞ​ങ്ങ​ള്‍​ക്ക് ചി​ല സം​ശ​യ ങ്ങ​ളു​ണ്ട്. വോ​ട്ടെ​ണ്ണ​ല്‍ തു​ട​ങ്ങി​യ​പ്പോ​ള്‍ ചി​ല കു​ഴ​പ്പ​ങ്ങ​ള്‍ ശ്ര​ദ്ധി​ച്ചി​രു​ന്നു. ഇ​ക്കാ​ര്യ​വും തെ​ര​ഞ്ഞെ​ടു​പ്പു​ക​മ്മീ​ഷ​നെ ബോ​ധ്യ​പ്പെ​ടു​ത്തും. എ​ട്ടു മ​ണ്ഡ​ല​ങ്ങ​ളി​ലും കോ ​ണ്‍​ഗ്ര​സി​ന് വി​ജ​യ​പ്ര​തീ​ക്ഷ​യു​ണ്ടാ​യി​രു​ന്നു.-​രാ​മ​നാ​ഥ് റാ​യ് പ​റ​ഞ്ഞു. 45,000ത്തി​നും 55,000ത്തി​നു​മി​ട​യി​ല്‍ ഭൂ​രി​പ​ക്ഷം നേ​ടി​യാ​ണ് ഏ​ഴു മ​ണ്ഡ​ല​ങ്ങ​ളി​ലും ബി​ജെ​പി വി​ജ​യി​ച്ച​ത്. ബി​ജെ​പി​ക്കു​വേ​ണ്ടി ഉ​ത്ത​ര്‍​പ്ര​ദേ​ശ് മു​ഖ്യ​മ​ന്ത്രി യോ​ഗി ആ​ദി​ത്യ​നാ​ഥ് മം​ഗ​ളൂ​രു മേ​ഖ​ല​യി​ല്‍ ദി​വ​സ​ങ്ങ​ളോ​ളം പ്ര​ചാ​ര​ണം ന​ട​ത്തി​യി​രു​ന്നു.