Thursday, March 28, 2024
HomeInternationalലോകകപ്പിലെ ഗ്രൂപ്പ് എ മത്സരത്തില്‍ ഉറുഗ്വേയ്ക്ക് ഉജ്ജ്വല ജയം

ലോകകപ്പിലെ ഗ്രൂപ്പ് എ മത്സരത്തില്‍ ഉറുഗ്വേയ്ക്ക് ഉജ്ജ്വല ജയം

റഷ്യ ലോകകപ്പിലെ ഗ്രൂപ്പ് എ മത്സരത്തില്‍ ഉറുഗ്വേയ്ക്ക് ജയം. ഈജിപ്തിനെ ഏകപക്ഷീയമായ ഒരു ഗോളിനാണ് പരാജയപ്പെടുത്തിയത്. 89-ാം മിനിറ്റില്‍ ഹോസെ ജിമ്മിനസാണ് ഉറുഗ്വേയ്ക്കായി വിജയഗോള്‍ സ്വന്തമാക്കിയത്. ഉറുഗ്വേയുടെ സൂപ്പര്‍താരം ലൂയി സുവാരസ് മത്സരത്തിനിറങ്ങിയെങ്കിലും ഈജിപ്ത്യന്‍ സൂപ്പര്‍താരം മുഹമ്മദ് സല കളത്തില്‍ ഇറങ്ങിയില്ല. ഇന്നലെ നടന്ന ആദ്യ മത്സരത്തില്‍ തിരില്ലാതെ അഞ്ചുഗോളുകള്‍ക്ക് റഷ്യ, സൗദി അറേബ്യയെ തകര്‍ത്തിരുന്നു. രണ്ടു മത്സരങ്ങള്‍ കൂടി ഇന്ന് നടക്കും ഗ്രൂപ്പ് ബിയിലെ മത്സരങ്ങളില്‍ മൊറോക്കോ ഇറാനെയും സ്‌പെയിന്‍ പോര്‍ച്ചുഗലിനെയുമാണ് നേരിടുന്നത്.

RELATED ARTICLES
- Advertisment -

Most Popular

Recent Comments