Thursday, March 28, 2024
HomeNationalമുന്‍ പ്രധാനമന്ത്രി അടല്‍ ബിഹാരി വാജ്പേയി ഗുരുതരാവസ്ഥയിൽ

മുന്‍ പ്രധാനമന്ത്രി അടല്‍ ബിഹാരി വാജ്പേയി ഗുരുതരാവസ്ഥയിൽ

മുന്‍ പ്രധാനമന്ത്രിയും മുതിര്‍ന്ന ബിജെപി നേതാവുമായ അടല്‍ ബിഹാരി വാജ്പേയി യുടെ ആരോഗ്യ നില ഗുരതരം. ഡല്‍ഹി എയിംസില്‍ ചികിത്സയിലാണദ്ദേഹം. പ്രധാനമന്ത്രി നരേന്ദ്ര മോദി അദ്ദേഹത്തെ സന്ദര്‍ശിച്ചു. വൃക്ക സംബന്ധമായ അസുഖങ്ങളെ തുടര്‍ന്ന് കഴിഞ്ഞ ജൂലൈ 11 ന് ആയിരുന്നു വാജ്‌പേയിയെ എയിംസില്‍ പ്രവേശിപ്പിച്ചത്. പ്രമേഹരോഗിയായ വാജ്‌പേയിയുടെ ഒരു വൃക്കമാത്രമേ ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നുള്ളു. 2009 ല്‍ പക്ഷാഘാതം പിടിപെട്ടിരുന്നു ഇതേ തുടര്‍ന്ന് അദ്ദേഹത്തിന്റെ ആഗോഗ്യസ്ഥിതി വളരെ മോശമായി. പന്നീട് അള്‍ഷിമേഴ്‌സും ബാധിച്ചു. അസുഖബാധിതനായതോടെ ഏറെക്കാലമായി പൊതുവേദികളില്‍ നിന്നും രാഷ്ട്രീയത്തില്‍നിന്നും വിട്ടുനില്‍ക്കുകയായിരുന്നു അദ്ദേഹം. കേന്ദ്രമന്ത്രി സ്മൃതി ഇറാനിയും അദ്ദേഹത്തെ സന്ദര്‍ശിച്ചിരുന്നു. വാജ്‌പേയിയുടെ ആരോഗ്യസ്ഥിതിയെ സംബന്ധിച്ച്‌ ആശുപത്രി വൃത്തങ്ങള്‍ മറ്റു വിവരങ്ങളൊന്നും പുറത്തുവിട്ടിട്ടില്ല.

RELATED ARTICLES
- Advertisment -

Most Popular

Recent Comments