Friday, March 29, 2024
HomeKeralaശോഭായാത്രയില്‍ മൂന്നുവയസ്സുള്ള കുട്ടിയെ കെട്ടിയിട്ട് പ്രദര്‍ശിപ്പിച്ചതിന് കേസ്

ശോഭായാത്രയില്‍ മൂന്നുവയസ്സുള്ള കുട്ടിയെ കെട്ടിയിട്ട് പ്രദര്‍ശിപ്പിച്ചതിന് കേസ്

ശ്രീകൃഷ്ണ ജയന്തിയോടനുബന്ധിച്ചുള്ള ശോഭായാത്രയില്‍ മൂന്നുവയസ്സുള്ള കുട്ടിയെ കെട്ടിയിട്ട് പ്രദര്‍ശിപ്പിച്ച സംഭവത്തില്‍ സംസ്ഥാന ബാലാവകാശ സംരക്ഷണ കമീഷന്‍ കേസെടുത്തു. മാധ്യമ വാര്‍ത്തകളുടെ അടിസ്ഥാനത്തിലാണ് കമീഷന്‍ സ്വമേധയാ കേസെടുത്തത്. ബാലഗോകുലം പയ്യന്നൂരില്‍ നടത്തിയ ഘോഷയാത്രയിലാണ് മൂന്നു വയസ്സുള്ള കുട്ടിയെ വാഹനത്തില്‍ സ്ഥാപിച്ച ആലിലയില്‍ ഇരിക്കുന്ന ശ്രീകൃഷ്ണനായി പ്രദര്‍ശിപ്പിച്ചത്.

ഇത് പ്രതിമയാണെന്നാണ് ജനങ്ങള്‍ ആദ്യം കരുതിയത്. കൈകാലുകള്‍ ചലിക്കുന്നത് ശ്രദ്ധയില്‍പെട്ടപ്പോഴാണ് കുട്ടിയാണെന്ന് തിരിച്ചറിഞ്ഞത്. പൊരിവെയിലില്‍ ആലില രൂപത്തിന് നടുവില്‍ കുട്ടിയുടെ അരഭാഗം വടികളില്‍ കെട്ടിയിട്ട നിലയിലായിരുന്നു. ശക്തമായ വെയിലില്‍ തളര്‍ന്നുറങ്ങുകയായിരുന്നു പിഞ്ചുകുഞ്ഞ്. ഘോഷയാത്ര വൈകിട്ട് ആറിനാണ് സമാപിച്ചത്. ഇതിനകം കുട്ടി പൂര്‍ണമായും തളര്‍ന്നിരുന്നു. ആഭ്യന്തര സെക്രട്ടറി, സംസ്ഥാന പൊലീസ് മേധാവി, കലക്ടര്‍, ജില്ലാ പൊലീസ് മേധാവി, ജില്ലാ ശിശു സംരക്ഷണ ഓഫീസര്‍ എന്നിവര്‍ രണ്ടാഴ്ചക്കകം റിപ്പോര്‍ട്ട് നല്‍കണമെന്ന് ബാലാവകാശ കമീഷന്‍ നിര്‍ദേശിച്ചു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments