Friday, March 29, 2024
HomeKerala2 പേര്‍ക്ക് വീതം താമസിക്കാവുന്ന 10 മുറികൾ, ഏത് ജെന്‍ഡറിലുമുള്ളവര്‍ക്കും കടന്നുവരാം !!

2 പേര്‍ക്ക് വീതം താമസിക്കാവുന്ന 10 മുറികൾ, ഏത് ജെന്‍ഡറിലുമുള്ളവര്‍ക്കും കടന്നുവരാം !!

ഇന്ത്യയിലെ ആദ്യത്തെ ട്രാന്‍സ് സൗഹൃദ ഹോസ്റ്റലുമായി മുംബൈയിലെ ടാറ്റ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യല്‍ സയന്‍സസ്. ഇവിടം മറ്റുള്ള ഹോസ്റ്റലുകള്‍ പോലെ തന്നെയാണെന്നും ഏത് ജെന്‍ഡറിലുമുള്ളവര്‍ക്കും ഇവിടേക്ക് സധൈര്യം കടന്നുവരാമെന്നുള്ളതുമാണ് ഈ ഹോസ്റ്റലിലെ പ്രത്യേകതയെന്ന് ഹോസ്റ്റലിലെ അന്തേവാസിയും ടിസ്സിലെ വിദ്യാര്‍ഥിയുമായ അകുന്ദ് വ്യക്തമാക്കുന്നു. രണ്ട് പേര്‍ക്ക് വീതം താമസിക്കാവുന്ന 10 മുറികളാണ് ഇവിടെയുള്ളത്. നിലവില്‍ 17 വിദ്യാര്‍ഥികള്‍ ഇവിടെയുണ്ട്. ട്രാന്‍സ് വിഭാഗങ്ങളുടെ ക്ഷേമത്തിനായി പ്രവര്‍ത്തിക്കുന്ന ക്വീര്‍ കളക്ടീവ് എന്ന സംഘടനയുടെ നേതൃത്വത്തില്‍ കോളേജ് ക്യാമ്പസിൽ ട്രാന്‍സ് സൗഹൃദ ഹോസ്റ്റലിന് വേണ്ടി ക്യാമ്പയിൻ നടത്തിയിരുന്നു. തുടര്‍ന്നാണ് ഇത്തരമൊരു പദ്ധതി നടപ്പിലാക്കാന്‍ തീരുമാനമായത്. ഏതു വിഭാഗത്തിലുള്ള വിദ്യാര്‍ഥികള്‍ക്കും സ്ത്രീ-പുരുഷ ഭേദമില്ലാതെ തങ്ങളുടെ സഹപാഠികളെയോ സുഹൃത്തുക്കളെയോ ഇവിടെ വന്ന് കാണാം. രാത്രി 10 മണി വരെയാണ് വിദ്യാര്‍ഥികളുടെ സന്ദര്‍ശന സമയം.

RELATED ARTICLES
- Advertisment -

Most Popular

Recent Comments