ബൈക്കിലെ പെട്രോള്‍ ഊറ്റുന്ന കള്ളനെ കയ്യോടെ പിടികൂടി (video)

0
3


ബൈക്കില്‍ നിന്ന് വ്യാപകമായി പെട്രോള്‍ ഊറ്റുന്നുണ്ടെന്ന് മനസിലായതോടെ നാട്ടുകാരുടെ സംശയം സ്ഥലത്തെ പ്രധാന മോഷ്ടാക്കളിലേക്കും തിരിഞ്ഞു. എന്നാല്‍ യഥാര്‍ത്ഥ മോഷ്ടാവിനെ പിടികൂടിയതും ചുറ്റും കൂടി നിന്നവരെല്ലാം ഞെട്ടി. പെട്രോള്‍ മോഷ്ടാവ് ഒരു മനുഷ്യനല്ല മറിച്ച് ഒരു കുരങ്ങനാണ്. ബൈക്കുകളുടെ സമീപത്ത് വന്നിരുന്ന് വാല്‍വിലൂടെ സ്ഥിരം പെട്രോള്‍ കുടിക്കുന്ന വിരുതന്‍. വയറ് നിറഞ്ഞ് കഴിഞ്ഞാല്‍ ആരുമറിയാതെ സ്ഥലം കാലിയാക്കും. വാല്‍വ് നിലത്തേക്ക് ഇടുന്നതിനാല്‍ ടാങ്കിലുള്ള ബാക്കി പെട്രോളെല്ലാം പുറത്തേക്ക് ഒഴുകും. ഹരിയാനയിലെ പാനിപതിലാണ് പെട്രോള്‍ പ്രേമിയായ കുരങ്ങനെ പിടികൂടിയത്. മൃഗസംരക്ഷ വകുപ്പ് അധികൃതര്‍ പിടികൂടിയ കുരങ്ങനെ മെരുക്കാന്‍ ഫലവര്‍ഗങ്ങള്‍ നല്‍കിയിട്ടും കാര്യമുണ്ടായില്ല. അവസാനം പെട്രോളിനെ തന്നെ ആശ്രയിക്കേണ്ടി വന്നു. കുരങ്ങന്‍ പെട്രോള്‍ വലിച്ച് കുടിക്കുന്ന വീഡിയോ ഇതിനോടകം വൈറലായി കഴിഞ്ഞു