നടി ആക്രമിക്കപ്പെട്ട കേസിലെ ദൃശ്യങ്ങള്‍ ആവശ്യപ്പെട്ട് നടന്‍ ദിലീപ് വീണ്ടും കോടതിയെ സമീപിക്കും. ദിലീപിന്റെ അഭിഭാഷകന്‍ കോടതിയില്‍ വച്ച് ദൃശ്യങ്ങള്‍ പരിശോധിച്ചിരുന്നു. മജിസ്ട്രേറ്റിന്റെ സാന്നിധ്യത്തിലാണ് അഭിഭാഷകന്‍ ദൃശ്യങ്ങള്‍ പരിശോധിച്ചത്. ഈ സാഹചര്യത്തിലാണ് ദൃശ്യങ്ങള്‍ ആവശ്യപ്പെടാന്‍ ദിലീപും തീരുമാനിച്ചത്. സുപ്രധാന രേഖകള്‍ കൈമാറാന്‍ പൊലീസ് തയ്യാറാകുന്നില്ലെന്നാണ് ദിലീപിന്റെ പരാതി. എന്നാല്‍ വിചാരണ അനന്തമായി നീട്ടിക്കൊണ്ടുപോവുക എന്ന ലക്ഷ്യമാണ് പുതിയ നീക്കത്തിന് പിന്നിലെന്നാണ് പ്രോസിക്യൂഷന്റെ സംശയം. ദിലീപിന്റെ ആവശ്യത്തെ പൊലീസ് കോടതിയില്‍ എതിര്‍ക്കും. വിചാരണയ്ക്ക് മുന്നോടിയായി തനിക്കെതിരായ തെളിവുകള്‍ ലഭിക്കാന്‍ പ്രതികള്‍ക്ക് അവകാശമുണ്ടെന്നാണ് ദിലീപിന്റെ വാദം. അന്വേഷണ സംഘം കുറ്റപത്രം കോടതിയില്‍ സമര്‍പ്പിച്ചതിന് പിന്നാലെ അപേക്ഷ നല്‍കി ദിലീപ് പകര്‍പ്പ് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ദൃശ്യങ്ങളുടെ പകര്‍പ്പ് അടക്കമുള്ള ചില തെളിവുകള്‍ കൈമാറാന്‍ പോലീസ് തയ്യാറായിരുന്നില്ല. ദിലീപിന്റെ പുതിയ അപേക്ഷയെയും പോലീസ് കോടതിയില്‍ എതിര്‍ക്കും. കാരണം ആക്രമിക്കപ്പെട്ട നടിയുടെ സ്വകാര്യതയെ ബാധിക്കുന്നതാണ് ദൃശ്യങ്ങളെന്ന് പ്രോസിക്യൂഷന്‍ വിശദീകരിക്കുന്നു. ദൃശ്യങ്ങള്‍ ഒഴികെയുള്ള രേഖകളും തെളിവുകളുടെ വിവരങ്ങളും കൈമാറാന്‍ തയ്യാറാണെന്ന് പ്രോസിക്യൂഷന്റെ നിലപാട്.
ദൃശ്യങ്ങള്‍ ആവശ്യപ്പെട്ട് ദിലീപ് വീണ്ടും കോടതിയിലേക്ക്
RELATED ARTICLES