Tuesday, April 23, 2024
HomeKeralaഭൂമി ഭരിക്കാൻ ആർക്കും അവകാശമില്ല : മാർ ക്രിസോസ്റ്റം

ഭൂമി ഭരിക്കാൻ ആർക്കും അവകാശമില്ല : മാർ ക്രിസോസ്റ്റം

നാം ദൈവത്തെ ഒരു മൂലയിൽ ആക്കി വെച്ചിരിക്കുന്നു

122 – മത് മാരാമൺ കൺവെൻഷന്‍റെ മൂന്നാം ദിനത്തിൽ രാവിലെ ഫിലിപ്പോസ് മാർ ക്രിസോസ്റ്റം മാർത്തോമ്മ വലിയ മെത്രാപ്പോലീത്ത മുഖ്യസന്ദേശം നൽകുകയായിരുന്നു അദ്ദേഹം. നിനെവെയോട് സംസാരിക്കാൻ യോനായെ ദൈവം തെരഞ്ഞെടുത്തത് പോലെ മാരാമണ്ണിൽ ഒത്തു കൂടിയിരിക്കുന്ന ഓരോരുത്തരും ദൈവത്താൽ തെരഞ്ഞെടുക്കപ്പെട്ടവരാണെന്ന് വലിയ മെത്രാപ്പോലീത്ത പറഞ്ഞു. ഇന്ന് നാം ദൈവത്തെ ഒരു മൂലയിൽ ആക്കിവെച്ചിരിക്കുന്നുവെന്നും മാനസാന്തരത്തിനു ഒരു പ്രത്യേക സ്ഥലം ആവശ്യമില്ലെന്നും മെത്രപ്പോലീത്ത വിശദീകരിച്ചു.

അനീതിയെ എതിർക്കുന്നതിനോട് ഓരോ ക്രിസ്ത്യാനിയും യോജിക്കണം

രോഗികൾക്കും,നിരാലംബർക്കും വേണ്ടിയുള്ള മധ്യസ്ഥ പ്രാർത്ഥനയോടെ ആരംഭിച്ച യോഗത്തിൽ വൻ ജനാവലി എത്തിയിരുന്നു. അനീതിയെ എതിർക്കുന്നതിനോട് ഓരോ ക്രിസ്ത്യാനിയും യോജിക്കണം. ജയിൽപ്പുള്ളികൾക്ക് അവർ ചെയ്‌ത കുറ്റം നോക്കാതെ ചെയ്യുന്ന ജോലിക്കുള്ള കൂലി നൽകാൻ ജസ്റ്റിസ് കെ.ടി.തോമസ് പുറത്തിറക്കിയ വിധി വലിയ മാറ്റങ്ങൾ സൃഷ്ടിച്ചുവെന്ന് മെത്രാപ്പോലീത്ത അഭിപ്രായപ്പെട്ടു.

നാടിനെ രക്ഷിക്കാന്‍ ഞാനും എന്‍റെ സഭയും എന്തു ചെയ്‍തു

ഭൂമി ഭരിക്കാൻ ആർക്കും അവകാശമില്ല. ഭൂമിയും അതിന്‍റെ പൂര്‍ണതയും യഹോവക്കുളളതാകുന്നു. ദൈവത്തെ ദുഖിപ്പിക്കാതെ ലോകത്തെ നശിപ്പിക്കാതിരിക്കാന്‍ നാം ശ്രദ്ധിക്കണം. നാടിനെ രക്ഷിക്കാന്‍ ഞാനും എന്‍റെ സഭയും എന്തു ചെയ്‍തുവെന്ന് നാം ചിന്തിക്കണം.

തിന്മയോട് എങ്ങനെ പ്രതികരിക്കുന്നു

മനുഷ്യനോടും പ്രകൃതിയോടുമുള്ള നമ്മുടെ മനോഭാവം മാറണം. ഒാരോ മനുഷ്യന്‍റെയും നാശവും നഷ്ടവും നമ്മുടേതായി കാണാന്‍ കഴിയണം. തിന്മയോട് എങ്ങനെ പ്രതികരിക്കുന്നു എന്നതിനെ അടിസ്ഥാനമാക്കിയാണ് നിങ്ങളിലെ നന്മ നന്മയാണോയെന്ന് തിരിച്ചറിയപ്പെടുന്നത്. ദൈവം യോനായോട് കൽപിച്ചത് പോലെ വലംകൈയ്യും ഇടംകൈയ്യും തിരിച്ചറിയാൻ കഴിയാത്തവർക്ക്‌ വേണ്ടിയുള്ളതാണ് യഥാർഥ സുവിശേഷമെന്നും വലിയ മെത്രാപ്പോലീത്ത പറഞ്ഞു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments