Tuesday, April 16, 2024
HomeKeralaശബരിമലയിൽ വിമാനത്താവളം; മന്ത്രിസഭായോഗം അംഗീകരിച്ചു

ശബരിമലയിൽ വിമാനത്താവളം; മന്ത്രിസഭായോഗം അംഗീകരിച്ചു

ശബരിമല ഗ്രീന്‍ഫീള്‍ഡ് വിമാനത്താവളത്തിന് മന്ത്രിസഭായോഗം തത്വത്തില്‍ അംഗീകാരം നല്‍കി. വിമാനത്താവളം സംബന്ധിച്ച് പഠനം നടത്തുന്നതിന് കെ.എസ്.ഐ.ഡി.സി.യെ ചുമതലപ്പെടുത്താനും മന്ത്രിസഭായോഗം തീരുമാനിച്ചു. തീര്‍ത്ഥാടകരുടെ സൌകര്യാര്‍ത്ഥമാണ് വിമാനത്താവളം നിർമ്മിക്കുവാൻ തീരുമാനമായത്.

പ്രതിവര്‍ഷം 3 കോടിയിലധികം തീര്‍ത്ഥാടകര്‍ സന്ദര്‍ശിക്കുന്ന ശബരിമലയിലേയ്ക്ക് നിലവില്‍ റോഡു ഗതാഗതമാര്‍ഗ്ഗം മാത്രമാണുള്ളത്. ചെങ്ങന്നൂര്‍- തിരുവല്ല റയില്‍വേസ്റ്റേഷനുകളില്‍ നിന്നും റോഡു മാര്‍ഗ്ഗമോ അല്ലെങ്കിൽ എം.സി. റോഡ- എന്‍.എച്ച് 47 എന്നിവയിലെ ഉപറോഡുകളോ ആണ് ശബരിമലയിൽ എത്തിച്ചേരാനുള്ള മാര്‍ഗ്ഗം.

അങ്കമാലി-ശബരി റയില്‍പാത സര്‍ക്കാർ പരിഗണനയിലാണെങ്കിലും ഫണ്ട് ലഭ്യത, കേന്ദ്രസര്‍ക്കാർ അംഗീകാരം എന്നിവ സംബന്ധിച്ചുള്ള കാലതാമസം തടസ്സമായി നില്‍ക്കുന്നുണ്ട്. സീസണ്‍ സമയത്തെ ഗതാഗതക്കുരുക്ക് കുറയ്ക്കുന്നതിന് ഇതു സഹായകരമാകുമെന്നും മന്ത്രിസഭായോഗം വിലയിരുത്തിയിട്ടുണ്ട്.

RELATED ARTICLES
- Advertisment -

Most Popular

Recent Comments