നീരവ്​ മോദിയുടെ വീട്ടില്‍​ 5100 കോടിയുടെ ആഭരണ ശേഖരം എന്‍ഫോഴ്സ്മെന്റ് പിടികൂടി

neerav modhi

വിവാദ വ്യവസായി നീരവ്​ മോദിയുടെ വീട്ടില്‍ നിന്ന്​ 5100 കോടിയുടെ ആഭരണ ശേഖരം പിടിച്ചെടുത്തു. വജ്രവും സ്വര്‍ണാഭരങ്ങളും ഉള്‍പ്പെടുന്ന ശേഖരമാണ്​ നീരവിന്റെ വീട്ടില്‍ നിന്ന്​ പിടിച്ചെടുത്തത്​. എന്‍ഫോഴ്സ്മെന്റ്​ നടത്തിയ പരിശോധനയിലാണ്​ ആഭരണശേഖരം കണ്ടെടുത്തത്​​. നീരവിന്റെ 3.9 കോടി മൂല്യമുള്ള ബാങ്ക്​ അക്കൗണ്ടുകള്‍ ഡയറക്​ടറേറ്റ്​ മരവിപ്പിക്കുകയും ചെയ്​തു. നീരവ്​ മോദിയുടെ ഉടമസ്ഥതയിലുള്ള 17 സ്ഥലങ്ങളിലാണ്​ എന്‍ഫോഴ്സ്മെന്റ്​ ഡയറക്​ടറേറ്റ്​ പരിശോധന നടത്തിയത്​. ഇൗ പരിശോധനയിലാണ്​ സ്വര്‍ണ്ണാഭരണങ്ങളും പണവും പിടിച്ചെടുത്തത്​. പി.​എ​ന്‍.​ബി​യു​ടെ ലെ​റ്റ​ര്‍ ഒാ​ഫ്​ ​ക്രെ​ഡി​റ്റ്​ കാ​ണി​ച്ച്‌​ നീ​ര​വ്​ ചി​ല ഇ​ന്ത്യ​ന്‍ ബാ​ങ്കു​ക​ളു​ടെ വി​ദേ​ശ ശാ​ഖ​ക​ളെ സ​മീ​പി​ച്ച്‌​ വ്യാ​പാ​ര​ത്തി​ന്​ വാ​യ്​​പ സം​ഘ​ടി​പ്പി​ക്കു​ക​യാ​യി​രു​ന്നു. 2010ലാ​ണ്​ ഇൗ ​ത​ട്ടി​പ്പ്​ ന​ട​ന്ന​ത്. അടുത്തിടെയാണ്​ ഇൗ തട്ടിപ്പ്​ പുറത്തായത്​. നീരവ്​ ഇപ്പോള്‍ വിദേശത്താണ്​.