നടുറോഡില്‍ തുണിയുരിഞ്ഞ നടിയുടെ വിഷയത്തിൽ മനുഷ്യാവകാശ കമ്മീഷൻ ഇടപെട്ടു

nadi arrrest

തെലുങ്ക് സിനിമയിലെ കാസ്റ്റിങ്ങ് കൗച്ചിനെതിരെ നടുറോഡില്‍ തുണിയുരിഞ്ഞ് ഒറ്റയ്ക്ക് പ്രതിഷേധിച്ച ശ്രീ റെഡ്ഡിക്കെതിരേ താരസംഘടന രംഗത്തുവന്നെങ്കിലും പ്രശ്നത്തില്‍ മനുഷ്യാവകാശ കമ്മീഷന്‍ ഇടപെട്ടതോടെ സിനിമാ പ്രവര്‍ത്തകരുടെ സംഘടനയ്ക്ക് ശ്രീ റെഡ്ഡിക്ക് ഏര്‍പ്പെടുത്തിയ വിലക്ക് പിന്‍വലിക്കേണ്ടിവന്നിരുന്നു. അതേസമയം ഈ വിഷയത്തില്‍ ശ്രീ റെഡ്ഡിക്ക് പിന്തുണയുമായി നിരവധി പേര്‍ രംഗത്തെത്തിയിരുന്നു. അതില്‍ പ്രധാനി സൂപ്പര്‍താരവും ജനസേനാ പാര്‍ട്ടി നേതാവുമായ പവന്‍ കല്ല്യാണായിരുന്നു. ഈ വിഷയത്തെ ടെലിവിഷന്‍ ചാനലുകള്‍ക്ക് മുന്‍പില്‍ കൊണ്ടുവരാതെ നിയമത്തിന്റെ വഴി തേടുകയാണ് ശ്രീ ചെയ്യേണ്ടതെന്നും പവന്‍ കല്ല്യാണ്‍ പറഞ്ഞിരുന്നു. എന്നാല്‍ പവന്‍ കല്യാണിന്റെ പിന്തുണയ്ക്ക് നന്ദി പറഞ്ഞെങ്കിലും താരത്തിന് ശക്തമായ മറുപടിയും നല്‍കിയിരിക്കുകയാണ് ശ്രീ റെഡ്ഡി.സ്ത്രീകളുടെ കാര്യത്തില്‍ ഞാന്‍ ഉയര്‍ത്തിയ വിഷം പവന്‍ കല്ല്യാണ്‍ സര്‍ പിന്തുണച്ചതില്‍ സന്തോഷമുണ്ടെന്നും സ്ത്രീകള്‍ക്കെതിരേ അതിക്രമം കാട്ടുന്നവര്‍ക്കെതിരേ നടപടി എടുക്കുന്ന കാര്യത്തില്‍ ഇദ്ദേഹത്തെ പോലുള്ളവര്‍ ഇടപെട്ടാല്‍ പെട്ടന്നു തന്നെ പരിഹാരം ഉണ്ടാകുമെന്നും ഞാന്‍ ഇപ്പോള്‍ തന്നെ പൊലീസിന് പരാതി നല്‍കിക്കഴിഞ്ഞുവെന്നും ശ്രീ പറഞ്ഞു. എന്നാല്‍ ഇതുവരെ പൊലീസിന്റെ ഭാഗത്തു നിന്നും നടപടികളൊന്നും ഉണ്ടായിട്ടില്ലെന്നും ശ്രീ കൂട്ടിച്ചേര്‍ത്തു. ‘പവന്‍ കല്ല്യാണ്‍ ജി നിങ്ങള്‍ എന്തിനാണ് ആന്ധ്രയ്ക്ക് പ്രത്യേക പദവി ലഭിക്കാനായി പ്രതിഷേധിക്കുന്നത്. അതിനു പകരം പൊലീസ് സ്റ്റേഷനിലോ കോടതിയിലോ പോവുകയല്ലേ വേണ്ടത്. ഞങ്ങളും താങ്കളെപ്പോലെ പോരാടുകയാണ്. തെലുങ്കു പെണ്‍കുട്ടികള്‍ക്കു വേണ്ടിയും അവരുടെ സ്വാതന്ത്ര്യത്തിനു വേണ്ടിയും, കാസ്റ്റിങ് കൗച്ചിനെതിരേയും പോരാടുന്നവരോട് അല്‍പം മാന്യത കാട്ടൂ. നിങ്ങള്‍ ബലമായി വായ തുറക്കണമെന്നില്ല. ഞങ്ങള്‍ക്ക് അത് മനസ്സിലാവും. പെണ്‍കുട്ടികള്‍ക്ക് ഒരിക്കലും പിന്തുണ ആവശ്യപ്പെട്ടില്ലെന്നും ശ്രീ പറഞ്ഞു. റോഡിലെ തുണിയുരിഞ്ഞു നടത്തിയ പ്രതിഷേധത്തിനുശേഷം തെലുങ്ക് സിനിമയിലെ പല വമ്ബന്മാരുടെയും അശ്ലീല ചാറ്റുകളും ശ്രീ റെഡ്ഡി പുറത്തുവിട്ടിരുന്നു. സംവിധായകന്‍ കൊണ വെങ്കിട്ട്, നിര്‍മാതാവ് സുരേഷ് ബാബുവിന്റെ മകന്‍ അഭിറാം, റാണ ദഗ്ഗുബട്ടിയുടെ സഹോദരന്‍ എന്നിവരുടെ ചാറ്റുകളാണ് ശ്രീ റെഡ്ഡി പുറത്തുവിട്ടത്. ഈ വിഷയം തെലുങ്കു സിനിമാരംഗത്ത് പുകഞ്ഞുകൊണ്ടിരിക്കുമ്ബോഴാണ് പവന്‍ കല്ല്യാണിന് മറുപടി നല്‍കിയിരിക്കുന്നത്.