യാ​ത്ര​ക്കാ​ര​ൻ പേ​ന ഉ​പ​യോ​ഗി​ച്ച് ഭീ​ഷ​ണി​പ്പെ​ടു​ത്തി;വി​മാ​നം നി​ല​ത്തി​റ​ക്കി

plane air china

യാ​ത്ര​ക്കാ​ര​ൻ പേ​ന ഉ​പ​യോ​ഗി​ച്ച് ജീ​വ​ന​ക്കാ​രെ ഭീ​ഷ​ണി​പ്പെ​ടു​ത്തി​യ​തി​നെ തു​ട​ർ​ന്ന് എ​യ​ർ ചൈ​ന വി​മാ​നം അ​ടി​യ​ന്ത​ര​മാ​യി നി​ല​ത്തി​റ​ക്കി. ഹെ​നാ​ൻ പ്ര​വി​ശ്യ​യി​ലെ ഷെം​ഗ്ഷോ​യി​ലാ​ണ് ഇ​റ​ക്കി​യ​ത്. എ​യ​ർ ചൈ​ന വി​മാ​നം 1350 ൽ ​ആ​യി​രു​ന്നു സം​ഭ​വം. പ​റ​ക്കു​ന്ന​തി​നി​ടെ യാ​ത്ര​ക്കാ​ര​ൻ ഫൗ​ണ്ട​ന്‍​പേ​ന ഉ​പ​യോ​ഗി​ച്ച് വി​മാ​ന​ത്തി​ലെ പ​രി​ചാ​ര​ക​യെ ഭീ​ഷ​ണി​പ്പെ​ടു​ത്തു​ക​യാ​യി​രു​ന്നു. സം​ഭ​വ​ത്തി​ൽ ആ​ർ​ക്കും പ​രി​ക്കേ​റ്റി​ട്ടി​ല്ല.ഹു​നാ​ൻ പ്ര​വി​ശ്യ​യി​ലെ ചാം​ഗ്ഷ​യി​ൽ​നി​ന്ന് ഞാ​യ​റാ​ഴ്ച രാ​വി​ലെ 8.40 ന് ​പ​റ​ന്നു​യ​ർ​ന്ന വി​മാ​നം ബെ​യ്ജിം​ഗി​ൽ രാ​വി​ലെ 11 ന് ​ഇ​റ​ങ്ങേ​ണ്ട​താ​യി​രു​ന്നു. എ​ന്നാ​ൽ സം​ഭ​വ​ത്തെ തു​ട​ർ​ന്ന് രാ​വി​ലെ 9.58 ന് ​ഷെം​ഗ്ഷോ സി​ൻ​ഷെം​ഗ് അ​ന്താ​രാ​ഷ്ട്ര വി​മാ​ന​ത്താ​വ​ള​ത്തി​ൽ വി​മാ​നം അ​ടി​യ​ന്ത​ര​മാ​യി ഇ​റ​ക്കി.