അ​മേ​രി​ക്ക​യി​ൽ കാ​ണാ​താ​യ മ​ല​യാ​ളി കു​ടും​ബ​ത്തി​ലെ സൗ​മ്യ​യു​ടെ മൃ​ത​ദേ​ഹം കണ്ടെടുത്തു

USA accident

അ​മേ​രി​ക്ക​യി​ലെ ക​ലി​ഫോ​ർ​ണി​യ​യി​ൽ കാ​ണാ​താ​യ മ​ല​യാ​ളി കു​ടും​ബ​ത്തി​ലെ സൗ​മ്യ​യു​ടെ (38) മൃ​ത​ദേ​ഹം തി​രിച്ച​റി​ഞ്ഞു. ക​ഴി​ഞ്ഞ ദി​വ​സം ഈ​ൽ ന​ദി​യി​ൽ​നി​ന്നും ക​ണ്ടെ​ടു​ത്ത മൃ​ത​ദേ​ഹം സൗ​മ്യ​യു​ടേ​താ​ണെ​ന്ന് തി​രി​ച്ച​റി​ഞ്ഞു. കൊ​ച്ചി കാ​ക്ക​നാ​ട് പ​ട​മു​ക​ൾ സ്വ​ദേ​ശി​നി​യാ​ണ് സൗ​മ്യ. ഭ​ർ​ത്താ​വ് സ​ന്ദീ​പ് തോ​ട്ട​പ്പി​ള്ളി (42), മ​ക്ക​ളാ​യ സി​ദ്ധാ​ന്ത് (12), സാ​ച്ചി (ഒ​ന്പ​ത്) എ​ന്നി​വ​ർ​ക്കാ​യി തെ​ര​ച്ചി​ൽ തു​ട​രു​ക​യാ​ണ്.സാ​ന്‍റാ ക്ല​രി​റ്റ​യി​ൽ താ​മ​സി​ച്ചി​രു​ന്ന കു​ടും​ബ​ത്തെ ഏ​പ്രി​ൽ അ​ഞ്ചി​നാ​ണു കാ​ണാ​താ​യ​ത്. വി​നോ​ദ​യാ​ത്ര​യി​ലാ​യി​രു​ന്ന കു​ടും​ബം സ​ഞ്ച​രി​ച്ചി​രു​ന്ന കാ​ർ ഏ​പ്രി​ൽ ആ ​റി​ന് ഈ​ൽ ന​ദി​യി​ലെ കു​ത്തൊ​ഴു​ക്കി​ലേ​ക്കു നി​പ​തി​ച്ചു​വെ​ന്നാ​ണ് ക​രു​തു​ന്ന​ത്. ഒ​രാ​ഴ്ച​യാ​യി തെ​ര​ച്ചി​ൽ ന​ട​ത്തി​വ​രു​ക​യാ​യി​രു​ന്നു. കു​ടും​ബം സ​ഞ്ച​രി​ച്ചി​രു​ന്ന കാ​റി​ന്‍റെ ഏ​താ​നും ഭാ​ഗ​ങ്ങ​ൾ നേ​ര​ത്തേ ക​ണ്ടെ​ത്താ​നാ​യി​രു​ന്നു. സ​ന്ദീ​പും കു​ടും​ബ​വും വി​നോ​ദ​യാ​ത്ര​യു​ടെ ഭാ​ഗ​മാ​യി സാ​ൻ ഹൊ​സെ യി​ലെ സു​ഹൃ​ത്തി​ന്‍റെ വീ​ട്ടി​ലേ​ക്കു പോ​കും​വ​ഴി​യാ​ണ് അ​പ​ക​ടം ഉ​ണ്ടാ​യ​തെ​ന്നു ക​രു​തു​ന്നു. സ​ന്ദീ​പി​ന്‍റെ കു​ടും​ബം പ​റ​വൂ​രി​ൽ​നി​ന്ന് ഗു​ജ​റാ​ത്തി​ലേ​ക്കു മാ​റി​യ​താ​ണ്.