ഉത്തര്‍പ്രദേശില്‍ മേല്‍പ്പാലം തകര്‍ന്ന് 12 പേര്‍ മരിച്ചു

up accident

ഉത്തര്‍പ്രദേശിലെ വാരാണാസിയില്‍ നിര്‍മാണത്തിലിരുന്ന മേല്‍പ്പാലം തകര്‍ന്ന് 12 പേര്‍ മരിച്ചു. നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. വാരാണാസി റെയില്‍വേ സ്റ്റേഷന് സമീപം നിര്‍മിക്കുന്ന മേല്‍പ്പാലമാണ് തകര്‍ന്നു വീണത്. നിര്‍മാണത്തിലിരിക്കുന്ന മേല്‍പ്പാലത്തിന്റെ തൂണുകളാണ് തകര്‍ന്നുവീണത്. വരാണസിയിലെ കന്റോണ്‍മെന്റ് ഏരിയയിലാണ് അപകടം.വലിയ സ്ലാബാണ് വാഹനങ്ങള്‍ക്കും ജനങ്ങള്‍ക്കും മുകളിലേയ്ക്ക് തകര്‍ന്നുവീണത്. മേല്‍പ്പാലത്തിന്റെ നിര്‍മാണ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരുന്ന തൊഴിലാളികളാണ് കൊലപ്പെട്ടത്.