Friday, April 19, 2024
HomeNationalമന്ത്രിസഭാ രൂപീകരണത്തിന് അവകാശവാദം ഉന്നയിച്ച് കോൺഗ്രസ്– ജെഡിഎസ് സഖ്യവും ബിജെപിയും

മന്ത്രിസഭാ രൂപീകരണത്തിന് അവകാശവാദം ഉന്നയിച്ച് കോൺഗ്രസ്– ജെഡിഎസ് സഖ്യവും ബിജെപിയും

തിരഞ്ഞെടുപ്പു ഫലസൂചനകൾ പുറത്തുവന്നതിനു പിന്നാലെ അപ്രതീക്ഷിത രാഷ്ട്രീയ നീക്കങ്ങൾ അരങ്ങു തകർത്ത കർണാടകയിൽ ‘കിങ് മേക്കറാ’യി ഗവർണർ വാജുഭായി വാല. മന്ത്രിസഭാ രൂപീകരണത്തിന് അവകാശവാദം ഉന്നയിച്ച് കോൺഗ്രസ്– ജെഡിഎസ് സഖ്യവും ബിജെപിയും രാജ്ഭവനിലെത്തി ഗവർണറെ കണ്ടു. ആരെ ക്ഷണിക്കുമെന്ന കാര്യത്തിൽ ഗവർണറുടെ തീരുമാനം ഇതുവരെ പുറത്തുവന്നിട്ടില്ല.ആർക്കും കേവല ഭൂരിപക്ഷം ലഭിക്കാതെ വന്ന തിരഞ്ഞെടുപ്പിൽ സർക്കാർ രൂപീകരണത്തിന് ഭൂരിപക്ഷം തെളിയിക്കാൻ ഒരാഴ്ചത്തെ സമയമാണ് ബിജെപി തേടിയിരിക്കുന്നത്. ഏറ്റവും വലിയ ഒറ്റക്കക്ഷിയെന്ന നിലയിൽ ബിജെപിക്കു തന്നെ ഗവർണർ ക്ഷണം നീട്ടുമെന്നാണ് സൂചന. കോൺഗ്രസും ജെഡിഎസും സഖ്യം രൂപീകരിക്കാൻ തീരുമാനിച്ചതിനു പിന്നാലെയാണ് ബിജെപി നേതാക്കൾ തിരക്കിട്ട് ഗവർണറെ കണ്ടത്. തൊട്ടുപിന്നാലെ കോൺഗ്രസ്– ജെഡിഎസ് നേതാക്കളും ഗവർണറെ കണ്ടു. കർണാടകയിൽ കോൺഗ്രസ്– ജെഡിഎസ് സർക്കാർ അധികാരത്തിൽ വരുമെന്ന് കോൺഗ്രസ് നേതാവ് സിദ്ധരാമയ്യ പറഞ്ഞു. ജെഡിഎസ് സംസ്ഥാന അധ്യക്ഷൻ കുമാരസ്വാമിക്കൊപ്പം ഗവർണർ വാജുഭായി വാലയെ കണ്ടശേഷം പ്രതികരിക്കുകയായിരുന്നു അദ്ദേഹം.ബിജെപിക്കു ഒറ്റയ്ക്കു കേവല ഭൂരിപക്ഷം ലഭിക്കാതെ വന്ന സാഹചര്യത്തിലാണ് സഖ്യം ചേർന്ന് മന്ത്രിസഭ രൂപീകരിക്കാൻ ജെഡിഎസും കോൺഗ്രസും ചേർന്ന് തീരുമാനിച്ചത്. തിരഞ്ഞെടുപ്പ് ഫലം അംഗീകരിക്കുന്നതായും ജെഡിഎസുമായി കൈകോർത്തു മുന്നോട്ടു പോകാൻ തീരുമാനിച്ചതായും മുഖ്യമന്ത്രി സിദ്ധരാമയ്യ അറിയിച്ചു. കർണാടകയിൽ സർക്കാർ രൂപീകരിക്കാൻ ജനതാദൾ (എസ്) നു പിന്തുണ നൽകാൻ എഐസിസി തീരുമാനിച്ചതായി പിസിസി പ്രസിഡന്റ് ജി.പരമേശ്വരയും വാർത്താ സമ്മേളനത്തിൽ അറിയിച്ചു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments