Thursday, April 18, 2024
HomeKeralaഇടുക്കി ജില്ലയില്‍ ശക്തമായ മഴ; സുരക്ഷാ ഭീഷണി നിലനിൽക്കുന്നു

ഇടുക്കി ജില്ലയില്‍ ശക്തമായ മഴ; സുരക്ഷാ ഭീഷണി നിലനിൽക്കുന്നു

ഇടുക്കി ജില്ലയില്‍ ശക്തമായ മഴ തുടരുന്നതിനാലും ജില്ലയിലെ റോഡുകള്‍ മണ്ണ് ഇടിഞ്ഞും മരം വീണും തകര്‍ന്ന് കിടക്കുന്നതിനാലും വാഹനഗതാഗതത്തിന് സുരക്ഷാ ഭീഷണി ഉള്ളതിനാല്‍ ദുരിതാശ്വാസ ക്യാമ്ബുകളിലേക്കുള്ള സാധന സാമഗ്രഹികളുമായി ജില്ലയ്ക്ക് പുറത്തുനിന്നും ഇടുക്കിയിലേക്ക് വാഹനങ്ങള്‍ പ്രവേശിക്കുന്നത് ഒഴിവാക്കണമെന്ന് കളക്ടര്‍ പ്രസ്താവനയിലൂടെ അറിയിച്ചു. മാധ്യമ പ്രവര്‍ത്തകരുടെ ഒട്ടേറെ ഒബി വാനുകള്‍ ചെറുതോണി ടൗണില്‍ നിര്‍ത്തിയിട്ടിരിക്കുന്ന അവസ്ഥയാണ് നിലവില്‍ ഉള്ളത്. ചെറുതോണി പുഴയിലെ ജലനിരപ്പ് ക്രമാതീതമായി ഉയരുന്ന സാഹചര്യത്തിലും ചെറുതോണി ടൗണില്‍ ശക്തമായ മണ്ണിടിച്ചില്‍ മൂലം ഗതാഗതം തടസ്സപ്പെട്ടിരിക്കുന്നതിനാലും വാഹനങ്ങള്‍ പൂര്‍ണ്ണമായും ചെറുതോണി ടൗണില്‍ നിന്ന് ഒഴിവാക്കേണ്ടതാണെന്നും കളക്ടര്‍ ആവശ്യപ്പെട്ടു. അത്യാവശ്യ സന്ദര്‍ഭങ്ങളിലല്ലാതെ ജനങ്ങള്‍ രാത്രി യാത്രയും വാഹന ഗതാഗതവും പൂര്‍ണ്ണമായി ഒഴിവാക്കണമെന്നും ജില്ലയിലെ എല്ലാ ടൂറിസം പ്രവര്‍ത്തനവും വിനോദയാത്രകളും ഇനിയൊരു അറിയിപ്പ് ഉണ്ടാവുന്നതുവരെ നിരോധിച്ച്‌ ഉത്തരവായിട്ടുണ്ടെന്നും കളക്ടര്‍ വ്യക്തമാക്കി. പൊതുജനങ്ങളുടെ സുരക്ഷയുമായി ബന്ധപ്പെട്ട് ജില്ലാ ഭരണകൂടം സമയാസമയങ്ങളില്‍ എടുക്കുന്ന നടപടികളുമായി പൊതുജനങ്ങള്‍ സഹകരിക്കണമെന്നും ജില്ലാ കളക്ടര്‍ അഭ്യര്‍ത്ഥിച്ചു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments