അമിത ലൈംഗിക ആസക്തിയുള്ളതിനാൽ ഗുര്‍മീത് റാം റഹീമിന് ശാരീരിക അസ്വാസ്ഥ്യം

ram

പീഡന കേസില്‍ ശിക്ഷിക്കപ്പെട്ട ദേര സച്ച സൗദ തലവന്‍ ഗുര്‍മീത് റാം റഹീം സിങ് അമിത ലൈംഗിക ആസക്തിയുള്ളതിനാൽ  ശാരീരിക അസ്വാസ്ഥ്യം. ശാരീരിക അസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ജയിലിലെത്തി ഡോക്ടര്‍മാര്‍ നടത്തിയ പരിശോധനയിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. ഗുര്‍മീത് അമിത ലൈംഗീക ആസക്തി രോഗത്തിന് അടിമയാണ്. എന്നാല്‍ രോഗം ഇപ്പോള്‍ പിന്‍വാങ്ങല്‍ ഘട്ടത്തിലാണ്. അതിന്റെ ഭാഗമായുള്ള ശാരീരിക ബുദ്ധിമുട്ടുകളാണ് ഗുര്‍മീതിന് അനുഭവപ്പെടുന്നതെന്നും ഡോക്ടര്‍മാര്‍ വ്യക്തമാക്കിയതായി ഇന്ത്യ ടുഡേ റിപ്പോര്‍ട്ട് ചെയ്തു.
ഇയാള്‍ക്ക് എത്രയും പെട്ടെന്ന് ചികിത്സ ലഭ്യമാക്കണമെന്നും അമിതലൈംഗിക ആസക്തിയുള്ള ഗുര്‍മീതിന് ജയിലില്‍ അത്തരത്തിലുള്ള അവസരങ്ങള്‍ ലഭിക്കാത്തതാണ് രോഗലക്ഷണങ്ങള്‍ കാണിക്കാന്‍ കാരണമെന്നും ഡോക്ടര്‍മാര്‍ വ്യക്തമാക്കി.
നേരത്തെ ഇയാള്‍ വിവിധ ലംഗീക ഉത്തേജക മരുന്നുകളും ഉത്തേജ ദ്രവ്യങ്ങളും ഉപയോഗിച്ചതായി ഡോക്ടര്‍മാര്‍ കണ്ടെത്തി. മറ്റ് ലഹരി പദാര്‍ഥങ്ങളും ഗുര്‍മീത് നേരത്തെ ഉപയോഗിച്ചിരുന്നതായാണ് അനുയായികളില്‍ ചിലര്‍ നല്‍കുന്ന സൂചന. അതേസമയം നേരത്തെ ഇയാള്‍ മദ്യം ഉപയോഗിച്ചിരുന്നതായി കണ്ടെത്തിയിട്ടുണ്ട്.