Friday, April 19, 2024
HomeInternationalഅമേരിക്കയുടെ പരമോന്നത സിവിലിയന്‍ ബഹുമതി ഇസ്രായേലി അമേരിക്കന്‍ ഡോക്ടര്‍ക്ക്

അമേരിക്കയുടെ പരമോന്നത സിവിലിയന്‍ ബഹുമതി ഇസ്രായേലി അമേരിക്കന്‍ ഡോക്ടര്‍ക്ക്

വാഷിംഗ്ടണ്‍: 2018 ലെ അമേരിക്കന്‍ പരമോന്നത സിവിലിയന്‍ ബഹുമതിയായ പ്രസിഡന്‍ഷ്യല്‍ മെഡല്‍ ഓഫ് ഫ്രീഡം ഇസ്രായേലി-അമേരിക്കന്‍ ഡോക്ടര്‍ മിറിയം അഡല്‍സന്‍.

നവംബര്‍ 10 ശനിയാഴ്ച വൈറ്റ് ഹൗസ് പുറത്തിറക്കിയ പത്രകുറിപ്പിലാണ് പുതിയ പ്രഖ്യാപനം. 2017 ല്‍ അധികാരത്തിലെത്തിയതിനുശേഷം പ്രസിഡന്റ് ട്രമ്പ് ആദ്യമായാണ് പരമോന്നത സിവിലിയന്‍ ബഹുമതി നല്‍കുന്നത്.

നവംബര്‍ 16ന് വൈറ്റ്ഹൗസില്‍ ചേരുന്ന പ്രത്യേക സദസ്സില്‍ അവാര്‍ഡ് വിതരണം ചെയ്യും.മയക്കു മരുന്നിനു അടിമയായവരെ ജീവിതത്തിലേക്ക് തിരിച്ചു കൊണ്ടു വരുന്നതിന് ഡോക്ടര്‍ മിറിയം നടത്തിയ പ്രവര്‍ത്തനങ്ങളെ മാനിച്ചാണ് അവാര്‍ഡിന് തിരഞ്ഞെടുക്കപ്പെട്ടത്.

1945 ല്‍ ടെല്‍അവിവില്‍ ജനിച്ച മിറിയം(73) ജെറുശലേം ഹിബ്രു യൂണിവേഴ്‌സിറ്റിയില്‍ നിന്നും ബിരുദവും, ടെല്‍ അവീവ് യൂണിവേഴ്‌സിറ്റി മെഡിക്കല്‍ സ്‌ക്കൂളില്‍ നിന്നും മെഡിക്കല്‍ ബിരുദവും നേടി ടെല്‍അവീവ് ഹോസ്പിറ്റലില്‍ സേവനം അനുഷ്ഠിച്ചിരുന്നു.

റോക്ക് ഫെല്ലര്‍ യൂണിവേഴ്‌സിറ്റിയില്‍ നിന്നും ഡ്രഗ് അഡിക്ഷനില്‍ പ്രത്യേക പരിശീലനം നേടിയ മിറിയം ലാസ് വേഗസില്‍ മിറിയം ആന്റ് ഷെല്‍ഡന്‍ റിസെര്‍ച്ച് ക്ലിനിക്ക് ആരംഭിച്ചു. തുടര്‍ന്ന് മയക്കുമരുന്നിനടിമകളായവരെ പുനരുദ്ധരിക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ക്കാണ് തന്റെ ജീവിതം ഉഴിഞ്ഞുവെച്ചത്.

മനുഷ്യാവകാശ പ്രവര്‍ത്തക, സമര്‍പ്പിതയായ ഡോക്ടര്‍, തുടങ്ങിയ വിശേഷങ്ങളാണ് വൈറ്റ് ഹൗസ് ഇവര്‍ക്കു നല്‍കിയത്.

ഇങ്ങനെ ഒരവാര്‍ഡിന് തന്നെ തിരഞ്ഞെടുത്തതിന് പ്രസിഡന്റ് ട്രമ്പിനോട് ഇവര്‍ നന്ദി അറിയിച്ചു. ലഭിച്ച അംഗീകാരത്തില്‍ അഭിമാനിക്കുന്നതായും ഇവര്‍ പറഞ്ഞു.

– പി.പി. ചെറിയാന്‍

RELATED ARTICLES
- Advertisment -

Most Popular

Recent Comments