Tuesday, March 19, 2024
HomeKeralaശബരിമലയില്‍ നാലിടങ്ങളില്‍ നിരോധനാജ്ഞ നടപ്പാക്കും

ശബരിമലയില്‍ നാലിടങ്ങളില്‍ നിരോധനാജ്ഞ നടപ്പാക്കും

മണ്ഡല-മകരവിളക്ക് പൂജയ്ക്ക് ആയി നട തുറക്കുമ്പോൾ ശബരിമലയില്‍ നാലിടങ്ങളില്‍ നിരോധനാജ്ഞ നടപ്പാക്കും. സംഘര്‍ഷ സാധ്യതകള്‍ കണക്കിലെടുത്താണ് തിരുമാനം. നിലയ്ക്കല്‍, ഇലവുങ്കല്‍, പമ്പ, സന്നിധാനം എന്നിവിടങ്ങളിലാണ് ഇന്ന് അര്‍ധരാത്രി മുതല്‍ നിരോധനാജ്ഞ പ്രഖ്യാപിക്കുക. നിലവില്‍ വാഹനങ്ങള്‍ക്കും പോലീസ് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഇന്ന് വൈകീട്ട് എരുമേലിയില്‍ തീര്‍ഥാടനത്തിനായി എത്തിയ വാഹനങ്ങള്‍ പോലീസ് തടഞ്ഞിരുന്നു. ഇനി നാള രാവിലെ പത്തു മണിക്കു ശേഷം മാത്രമേ വാഹനങ്ങള്‍ കടത്തിവിടുകയുള്ളൂ. പോലീസ് നടപടിയില്‍ പ്രതിഷേധിച്ച്‌ എരുമേലിയില്‍ തീര്‍ഥാടകരുടെ പ്രതിഷേധം നടക്കുകയാണ്. മാധ്യമ പ്രവര്‍ത്തകരേയും എലവുങ്കലില്‍ വെച്ച്‌ പോലീസ് തടഞ്ഞിട്ടുണ്ട്. ശബരിമലയിലെ സ്ത്രീ പ്രവേശനം സംബന്ധിച്ച്‌ സുപ്രീ സുപ്രീം കോടതി പുറപ്പെടുവിച്ച വിധിക്ക് സ്റ്റേ ലഭിക്കാത്തതിനാല്‍ യുവതികള്‍ക്ക് പ്രവേശിക്കാന്‍ കഴിയുന്ന സാഹചര്യമാണുള്ളത്. അതുകൊണ്ടുതന്നെ ഈ മണ്ഡല കാലത്ത് സ്ത്രീകള്‍ എത്തുമ്ബോള്‍ അവര്‍ക്ക് സുരക്ഷ നല്കേണ്ട ഉത്തരവാദിത്വം സര്‍ക്കാരിന്‍രേതാണ്. അതേസമയം ഈ വിഷയത്തില്‍ സര്‍ക്കാര്‍ വിളിച്ചു ചേര്‍ത്ത സര്‍വ്വകക്ഷി യോഗം പരായജപ്പെട്ടു. മുഖ്യമന്തി പിടിവാശി കാണിക്കുന്നുവെന്നാരോപിച്ച്‌ പ്രതിപക്ഷവും ബിജെപിയും സര്‍വ്വ കക്ഷി യോഗത്തില്‍ നിന്നും ഇറങ്ങിപ്പോയിരുന്നു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments