Tuesday, March 19, 2024
HomeKeralaതൃപ്തി ദേശായി ശബരിമലയിലേക്ക്: "ഇങ്ങോട്ട് വരേണ്ടെന്ന് ആ പെണ്ണുമ്പിള്ളയോട് പറയണം"- പി സി ജോർജ്ജ്

തൃപ്തി ദേശായി ശബരിമലയിലേക്ക്: “ഇങ്ങോട്ട് വരേണ്ടെന്ന് ആ പെണ്ണുമ്പിള്ളയോട് പറയണം”- പി സി ജോർജ്ജ്

യുവതീ പ്രവേശന വിഷയത്തില്‍ സര്‍ക്കാരിന് സുപ്രീം കോടതി വിധി നടപ്പാക്കുക മാത്രമേ മാര്‍ഗമുള്ളൂ എന്നായിരുന്നു മുഖ്യമന്ത്രി പറഞ്ഞത്. ഇതോടെയാണ് എന്തൊക്കെ സംഭവിച്ചാലും യുവതികളെ തടയുമെന്ന് രാഹുല്‍ ഈശ്വര്‍ ഫേസ്ബുക്ക് ലൈവില്‍ എത്തി വ്യക്തമാക്കിയത്. രാഹുല്‍ ഈശ്വറിനൊപ്പം ലൈവില്‍ എംഎല്‍എ പിസി ജോര്‍ജ്ജും മുന്നറിയിപ്പ് നല്‍കി.

തല്ലുക്കൊള്ളാനായി ഒരു സ്ത്രീയും മലയിലേക്ക് വരേണ്ടെന്നായിരുന്നു ജോര്‍ജ്ജ് ലൈവില്‍ പറഞ്ഞത്. ഇരുവരുടേയും വാക്കുകളിലേക്ക്. സര്‍ക്കാരിന് ദുര്‍വാശിയില്ലെന്നും മുന്‍വിധിയില്ലെന്നും വിധി നടപ്പാക്കുക മാത്രമേ ലക്ഷ്യമുള്ളൂവെന്നുമായിരുന്നു സര്‍വ്വകക്ഷി യോഗത്തില്‍ മുഖ്യമന്ത്രി പറഞ്ഞത്. യുവതീ പ്രവേശന വിഷയത്തില്‍ സാവകാശം തേടാന്‍ സര്‍ക്കാര്‍ ഉദ്ദേശിക്കുന്നില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. എന്നാല്‍ യുവതികളെ പ്രവേശിപ്പിക്കാന്‍ പ്രത്യേക ദിവസം എന്ന സാധ്യത സര്‍ക്കാര്‍ പരിശോധിക്കും എന്നും മുഖ്യമന്ത്രി വ്യക്തമാക്കി. അതേസമയം യുവതികളെ പ്രവേശിപ്പിക്കരുതെന്ന ആവശ്യം അംഗീകരിച്ചില്ലെന്ന് ആരോപിച്ച് ബിജെപിയും കോണ്‍ഗ്രസും യോഗത്തില്‍ നിന്ന് ഇറങ്ങിപ്പോയി.വിധി നടപ്പാക്കുമെന്ന് സര്‍ക്കാര്‍ വ്യക്തമാക്കിയ സാഹചര്യത്തില്‍ ശനിയാഴ്ച തന്നെ തൃപ്തി ദേശായിയും സംഘവും മലയില്‍ എത്തുമെന്ന് ഏറെ കുറേ ഉറപ്പായിട്ടുണ്ട്. മഹാരാഷ്ട്രയില്‍ നിന്ന് മലയില്‍ എത്തുന്നത് മുതല്‍ സംരക്ഷണം നല്‍കണമെന്ന് തൃപ്തിയും സംഘവും ആവശ്യപ്പെട്ടിരുന്നെങ്കിലും അവര്‍ക്കായി പ്രത്യേക സുരക്ഷയൊന്നും ഒരുക്കാന്‍ സാധിക്കില്ലെന്ന് സര്‍ക്കാരും പോലീസും വ്യക്തമാക്കിയിരുന്നു.

എന്നാല്‍ തൃപ്തി ദേശായിയെ മാത്രമല്ല ശബരിമല കയറാനിരിക്കുന്ന 800 യുവതികളേയും മല ചവിട്ടിക്കില്ലെന്ന് പിസി ജോര്‍ജ്ജും രാഹുല്‍ ഈശ്വറും ഫേസ്ബുക്ക് ലൈവിലൂടെ വ്യക്തമാക്കി. ഇരുവരുടേയും വാക്കുകളിലേക്ക് -‘ആരാണ് ആ പെണ്ണുമ്പിള്ള, എനിക്കറിയത്തില്ല, മഹാരാഷ്ട്രയാണ് കേരളം എന്നോര്‍ത്ത് ഇങ്ങോട്ട് വരേണ്ടെന്ന് ആ പെണ്ണുമ്പിള്ളയോട് പറയണം. മുഖ്യമന്ത്രിയെന്തിനാണ് ഇവര്‍ക്കൊക്കെ വേണ്ടി നില്‍ക്കുന്നത് എന്നോര്‍ക്കുമ്പോളാണ് തമാശ തോന്നുന്നത്. ആരോഗ്യം വേണമെങ്കില്‍ വീട്ടില്‍ കുത്തി ഇരിക്കുന്നതാണ് നല്ലത്. ഇടിയും തൊഴിയും വാങ്ങാനായി വന്നേക്കരുത്.കഴിഞ്ഞ തവണ പമ്പയില്‍ വെച്ച് ഒരു മാധ്യമ സുഹൃത്തായ പെണ്‍കുട്ടിക്ക് നേരെ ആക്രമം ഉണ്ടായി. വിശ്വാസി എന്ന് പറഞ്ഞ് വികാരം കൊണ്ട് വരുന്നവരെ തടയാന്‍ കഴിയില്ല. അതു കൊണ്ട്‌ ഇങ്ങോട്ടേക്ക് വരേണ്ടായെന്ന് പറയുകയാണ് പി സി ജോര്‍ജ്ജ് പറഞ്ഞു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments