Friday, March 29, 2024
Homeപ്രാദേശികംറാ​ന്നി​യി​ൽ ഓ​ട്ടി​സം പാ​ർ​ക്കി​ന് അ​നു​മ​തി ല​ഭി​ച്ച​താ​യി രാ​ജു ഏ​ബ്ര​ഹാം എം​എ​ൽ​എ

റാ​ന്നി​യി​ൽ ഓ​ട്ടി​സം പാ​ർ​ക്കി​ന് അ​നു​മ​തി ല​ഭി​ച്ച​താ​യി രാ​ജു ഏ​ബ്ര​ഹാം എം​എ​ൽ​എ

റാ​ന്നി​യി​ൽ ഓ​ട്ടി​സം പാ​ർ​ക്കി​ന് അ​നു​മ​തി ല​ഭി​ച്ച​താ​യി രാ​ജു ഏ​ബ്ര​ഹാം എം​എ​ൽ​എ അ​റി​യി​ച്ചു. ഓ​ട്ടി​സം ബാ​ധി​ച്ച കു​ട്ടി​ക​ളു​ടെ മാ​ന​സി​ക, കാ​യി​ക പ​രി​ച​ര​ണം ല​ക്ഷ്യ​മാ​ക്കി​യു​ള്ള ഓ​ട്ടി​സം പാ​ർ​ക്കു​ക​ൾ എ​ല്ലാ ജി​ല്ല​ക​ളി​ലും ഒ​ന്നു വീ​ത​മാ​ണ് അ​നു​വ​ദി​ച്ച​ത്. പ​ത്ത​നം​തി​ട്ട ജി​ല്ല​യ്ക്കാ​യി അ​നു​വ​ദി​ച്ച ഓ​ട്ടി​സം​പാ​ർ​ക്കാ​ണ് റാ​ന്നി​യി​ൽ ആ​രം​ഭി​ക്കു​ക. വി​ദ്യാ​ഭ്യാ​സ മ​ന്ത്രി പ്ര​ഫ.​സി. ര​വീ​ന്ദ്ര​നാ​ഥു​മാ​യി എം​എ​ൽ​എ ന​ട​ത്തി​യ ച​ർ​ച്ച​യേ തു​ട​ർ​ന്നാ​ണ് പാ​ർ​ക്കി​ന് അ​നു​മ​തി ല​ഭി​ച്ച​ത്. 50 ല​ക്ഷം രൂ​പ കെ​ട്ടി​ട​നി​ർ​മ്മാ​ണ​ത്തി​നാ​യി പ്രാ​ഥ​മി​ക​മാ​യി അ​നു​വ​ദി​ച്ചു ക​ഴി​ഞ്ഞു. റാ​ന്നി ബി​ആ​ർ​സി, പ​ഴ​വ​ങ്ങാ​ടി ഗ​വ​ണ്‍​മെ​ന്‍റ് യു​പി സ്കൂ​ൾ, ഐ​ത്ത​ല ഗ​വ​ണ്‍​മെ​ന്‍റ് എ​ൽ​പി സ്കൂ​ൾ​എ​ന്നി​വി​ട​ങ്ങ​ളാ​ണ് പാ​ർ​ക്കി​നാ​യി പ​രി​ഗ​ണി​ക്കു​ക. ബി​ആ​ർ​സി യോ​ടു ചേ​ർ​ന്നു​ള​ള ഓ​ട്ടി​സം സെ​ന്‍റ​റി​ൽ ഇ​പ്പോ​ൾ 100 ക​ണ​ക്കി​ന് കു​ട്ടി​ക​ൾ ചി​കി​ത്സ​യ്ക്കും വ്യാ​യാ​മ​ത്തി​നു​മാ​യി എ​ത്തു​ന്നു​ണ്ട്. എ​ന്നാ​ൽ ഫ​ണ്ട് ല​ഭ്യ​ത കു​റ​ഞ്ഞ​തു​മൂ​ലം സെ​ന്‍റ​റി​ന്‍റെ പ്ര​വ​ർ​ത്ത​നം കാ​ര്യ​ക്ഷ​മ​മ​ല്ല. ക​ഴി​ഞ്ഞ ബ​ജ​റ്റി​ലാ​ണ് ജി​ല്ല​യി​ൽ ഒ​രു ഓ​ട്ടി​സം പാ​ർ​ക്ക് പ്ര​ഖ്യാ​പ​നം ധ​ന​മ​ന്ത്രി ഡോ. ​ടി എം ​തോ​മ​സ് ഐ​സ​ക്ക് ന​ട​ത്തി​യ​ത്. ഇ​തി​നേ തു​ട​ർ​ന്നാ​ണ് റാ​ന്നി​യി​ൽ ഓ​ട്ടി​സം പാ​ർ​ക്ക് അ​നു​വ​ദി​ക്ക​ണ​മെ​ന്ന ആ​വ​ശ്യം വി​ദ്യാ​ഭ്യാ​സ മ​ന്ത്രി​ക്കു​മു​ന്പി​ൽ എം​എ​ൽ​എ അ​വ​ത​രി​പ്പി​ച്ച​ത്. എം​എ​ൽ​എ​യു​ടെ അ​ഭ്യ​ർ​ഥ​ന മാ​നി​ച്ചാ​ണ് സ​ർ​ക്കാ​ർ റാ​ന്നി​ക്ക് ഓ​ട്ടി​സം​പാ​ർ​ക്ക് അ​നു​വ​ദി​ച്ച് ഉ​ത്ത​ര​വി​റ​ക്കി​യ​ത്.

RELATED ARTICLES
- Advertisment -

Most Popular

Recent Comments