Saturday, April 20, 2024
HomeKeralaഎല്ലാ ത്രീ സ്​റ്റാർ ബാറുകളും ബിയർ-വൈൻ പാർലറുകളും തുറക്കുവാൻ തുടങ്ങുന്നു

എല്ലാ ത്രീ സ്​റ്റാർ ബാറുകളും ബിയർ-വൈൻ പാർലറുകളും തുറക്കുവാൻ തുടങ്ങുന്നു

കേരളത്തിലെ മുഴുവൻ ത്രീ സ്​റ്റാർ ബാറുകളും ബിയർ-വൈൻ പാർലറുകളും തുറക്കുന്നു. 10,000ത്തിലധികം ജനസംഖ്യയുള്ള പഞ്ചായത്തുകളിലെ ബാറുകൾക്കും ബിയർ-വൈൻ പാർലറുകൾക്കും ദൂരപരിധിയിൽ സംസ്ഥാന സർക്കാർ ഇളവ്​ അനുവദിച്ചതോടെയാണ്​ ബാറുകൾ വീണ്ടും തുറക്കുന്നതിന്​ വഴിയൊരുങ്ങുന്നത്​. സുപ്രീംകോടതി വിധിയുടെ പശ്​ചാത്തലത്തിലാണ്​ സർക്കാറി​​െൻറ പുതിയ ഉത്തരവ്​.ഇതോടെ ഇപ്പോൾ അടഞ്ഞ്​ കിടക്കുന്ന എല്ലാ മദ്യശാലകളും തുറക്കും. മുനിസിപ്പൽ മേഖലകളിലുള്ള ബാറുകൾക്ക്​ നേരത്തെ സർക്കാർ ഇളവ്​ അനുവദിച്ചിരുന്നു. പുതിയ ഉത്തരവോടെ സംസ്ഥാന, ദേശീയ പാതയോരങ്ങളിലെ നഗരസ്വഭാവമുള്ള പഞ്ചായത്തുകളിൽ ത്രീ സ്​റ്റാർ സൗകര്യമുള്ള ബാറുകൾക്ക്​ പ്രവർത്തിക്കാം. എൽ.ഡി.എഫ്​ സർക്കാറി​​െൻറ മദ്യനയമനുസരിച്ച്​ ത്രീസ്​റ്റാറിന്​ അതിനു മുകളിലുമുള്ള ബാറുകൾക്ക്​ മാത്രമേ സംസ്ഥാനത്ത്​ പ്രവർത്തനത്തിനുള്ള അനുമതിയുള്ളു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments