Thursday, April 18, 2024
HomeKeralaആർ.എസ്​.എസ്​ ചരിത്രം പറയുന്ന ചിത്രം ഞാൻ സംവിധാനം ചെയ്യുന്നില്ല - പ്രിയദർശൻ

ആർ.എസ്​.എസ്​ ചരിത്രം പറയുന്ന ചിത്രം ഞാൻ സംവിധാനം ചെയ്യുന്നില്ല – പ്രിയദർശൻ

ആർ.എസ്​.എസ്​ ചരിത്രം പറയുന്ന ചിത്രം അക്ഷയ്​ കുമാറിനെ നായകനാക്കി ​പ്രിയദർശൻ സംവിധാനം ചെയ്യുന്നു എന്ന വാർത്ത സാമൂഹ്യ മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചിരുന്നു. എന്നാൽ വാർത്തകൾ നിഷേധിച്ച്​ സംവിധായകൻ പ്രിയദർശൻ തന്നെ രംഗത്തുവന്നു. ഒരു ഒാൺലൈൻ പോർട്ടലി​േനാടാണ്​ പ്രിയൻ വാർത്തകളെ കുറിച്ച്​ പ്രതികരിച്ചത്​. പ്രിയദർശ​​െൻറ പുതിയ ചിത്രം ആർ.എസ്​.എസി​​െൻറ ചരിത്രമാണെന്ന വാർത്തകളെ അടിസ്​ഥാനമാക്കി ട്രോൾ പേജുകളിൽ ട്രോളുകൾ നിറഞ്ഞിരുന്നു. എന്നാൽ ത​​െൻറ അറിവിൽ അങ്ങനെയൊരു ചിത്രമില്ലെന്നും വ്യാജ വാർത്തകൾ പുറത്തുവിടുന്നവർക്ക്​ അവരുടെതായ സ്വാർഥതാൽപര്യമുണ്ടെന്നും പ്രിയൻ പ്രതികരിച്ചു. ബോളിവുഡിൽ താൻ ഇതുവരെ ചെയ്​തത്​ കച്ചവട സിനിമകളാണ്​. അക്ഷയ്​ കുമാറിനെ വച്ച്​ അടുത്ത സിനിമ ചെയ്യുന്നതിനെ കുറിച്ച്​ ആലോചനയുണ്ടെന്നും അത്​ ചരിത്ര സിനിമ ആയിരിക്കില്ലെന്നും പ്രിയൻ വ്യക്​തമാക്കി. ബാഹുബലിയുടെ തിരക്കഥാകൃത്ത് വിജയേന്ദ്ര പ്രസാദ് ആർ.എസ്​.എസ്​ ചരിത്രത്തെ കുറിച്ച സിനിമ ചെയ്യാൻ പോവുകയാണെന്നും അതിൽ അക്ഷയ്കുമാര്‍ നായകനാകുന്നുവെന്നും വാര്‍ത്തകൾ സാമൂഹ്യ മാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. എന്നാല്‍, അത്​ വ്യാജമാണെന്ന്​ പിന്നീട്​ വാർത്തകൾ വന്നിരുന്നു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments