Thursday, March 28, 2024
HomeNationalയു എസ് സേനയുടെ വ്യോമാക്രമണത്തിൽ അഫ്ഗാന്‍ അതിര്‍ത്തിയില്‍ തീവ്രവാദികൾ കൊല്ലപ്പെട്ടു

യു എസ് സേനയുടെ വ്യോമാക്രമണത്തിൽ അഫ്ഗാന്‍ അതിര്‍ത്തിയില്‍ തീവ്രവാദികൾ കൊല്ലപ്പെട്ടു

അഫ്ഗാനിസ്ഥാനിലെ കിഴക്കന്‍ നംഗര്‍ഹാര്‍ പ്രവിശ്യയില്‍ ഇസ്ലാമിക് സ്റ്റേറ്റ് ഗ്രൂപ്പായ ഇസ്രോ ഖോസാന്‍( ഐസ്- കെ) ആക്രമണത്തില്‍ മൂന്ന് തീവ്രവാദികള്‍ കൊല്ലപ്പെട്ടു. യു എസ് സേനയുടെ വ്യോമാക്രമണത്തിലാണ് തീവ്രവാദികള്‍ കൊല്ലപ്പെട്ടത്. താലിബാന്‍ സംഘടനകള്‍ക്കെതിരെ അഫ്ഗാനിസ്ഥാനില്‍ യു എസ് സേനയുടെ വ്യോമാക്രമണം നടക്കാറുണ്ട്. നിരവധി ആയുധങ്ങളും സ്‌ഫോട്ക വസ്തുക്കളും തകര്‍ന്നുവെന്നും ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്. അതേസമയം സംഭവത്തെക്കുറിച്ച്‌ തീവ്രവാദി സംഘം ഇതുവരെ പ്രതികരിച്ചിട്ടില്ല.അഫ്ഗാന്‍ അതിര്‍ത്തിയില്‍ പാക്ക് സൈന്യം നടത്തിയ വെടിവെയ്പ്പില്‍ 5 തീവ്രവാദികളും 3 സൈനികരും കൊല്ലപ്പെട്ടു. പാക്ക് അതിര്‍ത്തി പ്രദേശമായ വടക്ക് വസീറീസ്ഥാനില്‍ ഇന്നലെയാണ് സൈന്യവും തീവ്രവാദികളും തമ്മില്‍ ഏറ്റുമുട്ടിയത്. കൊല്ലപ്പെട്ട തീവ്രവാദികളെ ഇതു വരെ തിരിച്ചറിഞ്ഞിട്ടില്ല.അഫ്ഗാനിസ്ഥാനിലെ വിവിധ പ്രവിശ്യകളിലായി നടന്ന വ്യോമാക്രമണങ്ങളില്‍ ഇസ്ലാമിക് സ്റ്റേറ്റിന്റെ അഞ്ച് ഭീകരര്‍ കൊല്ലപ്പെട്ടിരുന്നു. ആളില്ലാ വിമാനങ്ങള്‍ ഉപയോഗിച്ച്‌ അമേരിക്കന്‍ സൈന്യം നടത്തിയ വ്യോമാക്രമണത്തിലാണ് ഭീകരര്‍ കൊല്ലപ്പെട്ടത്. നംഗര്‍ഹറില്‍ നടന്ന ഡ്രോണ്‍ ആക്രമണത്തില്‍ മൂന്ന് തീവ്രവാദികള്‍ കൊല്ലപ്പെടുകയും ഒരാള്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. കുണാറിലെ ചാപ്പാദാര ജില്ലയില്‍ സമാനമായ മറ്റൊരു ആക്രമണത്തില്‍ രണ്ട് തീവ്രവാദികള്‍ കൊല്ലപ്പെട്ടു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments