Thursday, March 28, 2024
HomeNationalമുഖ്യമന്ത്രിയുടെ മരുമകളുടെ പ്രസവത്തിനായി ബുദ്ധിമുട്ടിയത് 1200 ഓളം ജനങ്ങള്‍

മുഖ്യമന്ത്രിയുടെ മരുമകളുടെ പ്രസവത്തിനായി ബുദ്ധിമുട്ടിയത് 1200 ഓളം ജനങ്ങള്‍

നടക്കാനും ഇരിക്കാനും സാധിക്കാത്ത രോഗികളെ പെരുവഴിയിലാക്കി ബിജെപി മുഖ്യമന്ത്രി. മരുമകളുടെ പ്രസവത്തിന് വേണ്ടി സര്‍ക്കാര്‍ ആശുപത്രിയുടെ ഒരു നില പൂര്‍ണമായും ഒഴിപ്പിച്ചാണ് ബിജെപി മുഖ്യമന്ത്രി വിവാദത്തിലായത്. ഛത്തീസ്‌ഗഡ് മുഖ്യമന്ത്രിയുടെ മരുമകളുടെ പ്രസവത്തിനായി ബുദ്ധിമുട്ടിയത് സര്‍ക്കാര്‍ ആശുപത്രിയിലെ സാധാരണക്കാരായ 1200 ഓളം ജനങ്ങള്‍. ഛത്തീസ്‌ഗഡ് മുഖ്യമന്ത്രിയായ രമണ്‍ സിങ് തന്റെ മരുമകളുടെ പ്രസവത്തിനായി തെരഞ്ഞെടുത്തത് റായ്‌പൂരിലെ ഭീം റാവു അംബേദ്ക്കര്‍ സ്‌മാരക ആശുപത്രി ആയിരുന്നു. മരുമകള്‍ക്ക് പ്രത്യേക പരിഗണന കിട്ടാന്‍ മറ്റുള്ള പാവപ്പെട്ട രോഗികളെ ബുദ്ധിമുട്ടിക്കുകയാണ് ബിജെപിയുടെ മുഖ്യമന്ത്രിയായ രമണ്‍ സിങ് ചെയ്തത്. മരുമകളെ പാര്‍പ്പിക്കാന്‍ പ്രത്യേക മുറി ഏര്‍പ്പാടാക്കിയ രമണ്‍സിങ് തന്റെ സുരക്ഷാ ചുമതലയുള്ള ഉദ്യോഗസ്ഥര്‍ക്ക വേണ്ടി മറ്റു മൂന്ന് മുറികള്‍ കൂടി ദുരുപയോഗം ചെയ്തതോടെ രണ്ടാം നിലയില്‍ 700 കിടക്കളിലായി കിടന്നിരുന്ന 1200 ഓളം രോഗികളെ താഴത്തെ നിലയിലേക്ക് മാറ്റി. നടക്കാനും ഇരിക്കാനും സാധിക്കാത്ത രോഗികള്‍ ഇതോടെ പെരുവഴിയിലായി.

ശനിയാഴ്ച പേരക്കുട്ടിയെ കാണാന്‍ മന്ത്രി ആശുപത്രി സന്ദര്‍ശിച്ചു. ഈ സമയത്ത് മന്ത്രിയുടെ സുരക്ഷയ്ക്കായി ആശുപത്രിയില്‍ അമ്പതോളം പൊലീസുകാര്‍ക്ക് ഇടം ഒരുക്കേണ്ട ചുമതലയാണ് ആശുപത്രിക്ക് വന്നത്. ഇതോടെ രണ്ടാം നിലയില്‍ കിടന്ന രോഗികളെയെല്ലാം രണ്ടാം നിലയില്‍ നിന്ന് മാറ്റേണ്ട അവസ്ഥയാണ് വന്നത്. ഇതോടെ താഴെ ഉള്ള നിലയില്‍ പ്രസവിച്ച സ്ത്രീകളും നിറ ഗര്‍ഭിണികളടക്കം പലരും ഒരു കട്ടിലില്‍ രണ്ട് പേര്‍ എന്ന രീതിയില്‍ കിടക്കേണ്ട അവസ്ഥയാണ് വന്നത്. പുറത്താകേണ്ടി വന്ന തങ്ങളുടെ പ്രശ്‌നം കേള്‍ക്കാന്‍ ആരും ഉണ്ടായിരുന്നില്ലെന്ന് ആശുപത്രിയിലെ ഒരു രോഗി പറഞ്ഞതായി എന്‍ഡി ടിവി റിപ്പോര്‍ട്ട് ചെയ്തു. മുഖ്യമന്ത്രിയുടെ ഈ നടപടിക്കെതിരെ വലിയ പ്രതിഷേമാണുയരുന്നത്. വിഷയം പ്രതിപക്ഷം ഏറ്റെടുത്തതോടെ ഛത്തീസ്ഗഡ് മുഖ്യമന്ത്രി രമണ്‍ സിങ് ചെയ്ത നടപടി വന്‍ വിവാദമാകുകയായിരുന്നു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments