Friday, April 19, 2024
HomeNationalനാല് മാസം മുമ്പുതന്നെ ട്രെയിനുകളില്‍ ടിക്കറ്റ് റിസര്‍വ് ചെയ്യാം

നാല് മാസം മുമ്പുതന്നെ ട്രെയിനുകളില്‍ ടിക്കറ്റ് റിസര്‍വ് ചെയ്യാം

ഇനിമുതല്‍ നാല് മാസം മുമ്പുതന്നെ ട്രെയിനുകളില്‍ ടിക്കറ്റ് റിസര്‍വ് ചെയ്യാം. ജനുവരി 15 മുതല്‍ ജൂണ്‍ 15 വരെയാണ് പരീക്ഷണാടിസ്ഥാനത്തില്‍ ഈ സേവനം ലഭ്യമാക്കിയിരിക്കുന്നത്. ‘സുവിധ’ ട്രെയിനുകളിലും പ്രത്യേക ട്രെയിനുകളിലുമാണ് ഈ സേവനം ലഭ്യമാകുക. റെയില്‍വേ പ്രത്യേക ട്രെയിനുകള്‍ ഓടിക്കുന്നതിന് മുന്നോടിയായാണ് തീരുമാനം. മാത്രമല്ല, മെയില്‍, എക്‌സ്പ്രസ് എന്നീ ട്രെയിനുകളിലെ പോലെ ടിക്കറ്റ് റദ്ദാക്കിയാല്‍ പണം തിരികെ ലഭിക്കുകയും ചെയ്യും.ജൂണ്‍ വരെ 740 പ്രത്യേക ട്രെയിനുകളാണ് ദക്ഷിണ റെയില്‍വേ ഓടിക്കുന്നത്. 2017 ഏപ്രില്‍ മുതല്‍ ഡിസംബര്‍ വരെ ദക്ഷിണ റെയില്‍വേ 1221 പ്രത്യേക ട്രെയിനുകളായിരുന്നു ഓടിച്ചിരുന്നത്. 6.65 ലക്ഷം യാത്രക്കാര്‍ ഈ വണ്ടികളെ ആശ്രയിച്ചതോടെ 56.87 കോടി രൂപയുടെ വരുമാനം റെയില്‍‌വെക്ക് ലഭ്യമാകുകയും ചെയ്തു. സുവിധ, പ്രത്യേക ട്രെയിനുകള്‍ എന്നിവ നേരത്തേ ഒരു മാസംമുന്‍പ് വരെ മാത്രമായിരുന്നു മുന്‍കൂട്ടി റിസര്‍വ് ചെയ്യാന്‍ കഴിഞ്ഞിരുന്നത്. തത്കാല്‍ നിരക്ക് ഈടാക്കുന്ന സുവിധ ട്രെയിനുകളില്‍ റിസര്‍വ്‌ചെയ്ത ടിക്കറ്റ് റദ്ദാക്കിയാല്‍ തുക മടക്കിനല്‍കുകയും ചെയ്തിരുന്നില്ല.

RELATED ARTICLES
- Advertisment -

Most Popular

Recent Comments