ഫെബ്രുവരി ഒന്നു മുതല്‍ അനിശ്ചിതകാല ബസ് സമരം

private bus

ഫെബ്രുവരി ഒന്നു മുതല്‍ അനിശ്ചിതകാലത്തേക്ക് സമരം നടത്താന്‍ സ്വകാര്യ ബസുടമകളുടെ സംഘടന തീരുമാനിച്ചു. നിരക്ക് വര്‍ധനവ് ആവശ്യപ്പെട്ടാണ് സമരം നടത്തുന്നത്. മിനിമം ചാര്‍ജ്ജ് 10 രൂപയാക്കണമെന്നാണ് ആവശ്യപ്പെടുന്നത്. നിലവില്‍ ഏഴു രൂപയാണ് മിനിമം ചാര്‍ജ്ജ്. ഓള്‍ കേരള ബസ് ഓപ്പറേറ്റേഴ്‌സ് കോ-ഓര്‍ഡിനേഷന്‍ കമ്മിറ്റി യോഗത്തിലാണ് സമരത്തിന് തീരുമാനമായത്. മൂന്നു വര്‍ഷം മുമ്പാണ് ബസ് ചാര്‍ജ്ജ് അവസാനമായി വര്‍ധിപ്പിച്ചത്.