Friday, March 29, 2024
HomeKeralaപ്രവീണ്‍ തൊഗാഡിയയുടെ തിരോധാനവും പിന്നീടുള്ള ആശുപത്രി വാസവും ദുരൂഹത നിറഞ്ഞത് - പിണറായി

പ്രവീണ്‍ തൊഗാഡിയയുടെ തിരോധാനവും പിന്നീടുള്ള ആശുപത്രി വാസവും ദുരൂഹത നിറഞ്ഞത് – പിണറായി

വിശ്വഹിന്ദു പരിഷത്ത് നേതാവ് പ്രവീണ്‍ തൊഗാഡിയയുടെ തിരോധാനവും പിന്നീടുള്ള ആശുപത്രി വാസവും ദുരൂഹത നിറഞ്ഞതാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സിപിഎം ആലപ്പുഴ ജില്ലാ സമ്മേളനത്തിന് സമാപനം കുറിച്ച് കായംകുളത്ത് നടന്ന പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ബിജെപി ഭരണത്തിൽ രാജ്യത്ത് ദളിതർക്കും മതന്യൂനപക്ഷങ്ങൾക്കും നേരെ ആക്രമണങ്ങൾ വ്യാപകമായി. ന്യൂനപക്ഷങ്ങൾക്ക് രാജ്യത്ത് ജീവിക്കാൻ പറ്റാത്ത അവസ്ഥയായിരിക്കുകയാണ്. രാജസ്ഥാനിൽ ക്രിസ്മസ് ആഘോഷിച്ചവർക്ക് നേരെ നടന്നത് സംഘപരിവാർ ഫാസിസമാണെന്നും പിണറായി പറഞ്ഞു. ഇന്ത്യയിലെ പൊതുമേഖലാ സ്ഥാപനങ്ങൾ തകർത്ത് സ്വകാര്യവത്ക്കരിച്ചു. നോട്ട് നിരോധനവും ജിഎസ്ടിയും കേന്ദ്രം ഭരിക്കുന്ന ബിജെപിയുടെ വകതിരിവില്ലാത്ത നടപടികളായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കോണ്‍ഗ്രസിന്‍റെ സാന്പത്തിക ഉദാരവൽക്കരണത്തെ എതിർത്ത ബിജെപി തന്നെ ഇന്ന് ആ നയങ്ങൾ നടപ്പിലാക്കുകയാണ്. ഇതിന് അവസരം നൽകിയത് കോണ്‍ഗ്രസാണ്. രാജ്യം നേരിടുന്ന ഫാസിസ്റ്റ് വെല്ലുവിളികളെ നേരിടാൻ മതേതര കക്ഷികളുമായി യോജിക്കുന്നതിൽ തെറ്റില്ല എന്നാൽ തെരഞ്ഞെടുപ്പ് സഖ്യത്തിൽ ഇടതുപക്ഷത്തിന് വ്യക്തമായ നിലപാട് ഉണ്ടെന്നും പിണറായി പറഞ്ഞു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments