തിരഞ്ഞെടുപ്പിന് നാമനിര്‍ദ്ദേശ പത്രികയിൽ മക്കളുടെയും ഭാര്യയുടേയും സ്വത്തുവകകള്‍ രേഖപ്പെടുത്തണം

election

തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിനായി നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കുന്ന അവസരത്തില്‍ മക്കളുടെയും ഭാര്യയുടേയും സ്വത്തുവകകള്‍ കൂടി രേഖപ്പെടുത്തണമെന്ന് സുപ്രീം കോടതി. പത്രകിയില്‍ ഭാര്യയുടെ സ്വത്തിന്‍റെ ഉറവിടവും വെളിപ്പെടുത്തണമമെന്നും കോടതി വധിയില്‍ വ്യക്തമാക്കി. തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന രാഷ്ട്രീയ പ്രവര്‍ത്തകര്‍ പലപ്പോഴും നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കുമ്പോള്‍ സ്വത്ത് സംബന്ധിച്ച വിവരങ്ങള്‍ മറച്ച് പിടിക്കുന്നത് വ്യാപകമായ പരാതിക്കും കോടതി നടപടിക്കും ഇടയാക്കിയിരുന്നു. ഇതിനേ തുടര്‍ന്ന് തിരഞ്ഞെടുപ്പ് ചട്ടങ്ങളില്‍ വ്യാപകമായ പരിഷ്‌കാരം വരുത്തണമെന്നും ഏറെ കാലമായി ആവശ്യമുയരുന്നതാണ്. എന്നാല്‍ ഇതിനെ അട്ടിമറിക്കുന്ന തരത്തിലുള്ള നീക്കങ്ങളാണ് രാജ്യത്തെ മുഖ്യധാര രാഷ്ടീയ പാര്‍ട്ടകളും ബ്യൂറോക്രസിയും തുടര്‍ന്നു വന്നത്.

ലോക് പ്രഖരി എന്ന ഗവണ്‍മെന്‍റിതര സംഘടനയാണ് ഇതുസംബന്ധിച്ച് കോടതിയില്‍ ഹര്‍ജി ഫയല്‍ ചെയ്ത്. എം എല്‍ എ മാരുടേയും എം പി മാരുടേയും സ്വത്തുവകകളില്‍ ചുരുങ്ങിയ കാലം കൊണ്ട് വന്‍ ഉയര്‍ച്ചയുണ്ടാകുന്നുവെന്നും ഇതിന് തടയിടാന്‍ ഭാര്യമാരുടേയും മക്കളടക്കമുള്ള കുടുംബാംഗങ്ങളുടേയും സ്വത്തുവകള്‍ പൊതുസമൂഹത്തിന് മുന്നില്‍വെളിപ്പെടുത്തണമെന്നായിരുന്നു ആവശ്യം. പൊതുതാത്പര്യ ഹര്‍ജി പരിഗണിച്ച് ജസ്റ്റിസ് ചെലമേശ്വര്‍, ജസ്റ്റിസ് അബ്ദുള്‍ നസീര്‍ എന്നിവരടങ്ങുന്ന ബഞ്ചാണ് നിര്‍ണായക വിധി പുറപ്പെടുവിച്ചത്.