Thursday, March 28, 2024
HomeInternationalമന്ത്രിമാര്‍ കീഴുദ്യോഗസ്ഥരുമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുന്നത് നിരോധിച്ചു

മന്ത്രിമാര്‍ കീഴുദ്യോഗസ്ഥരുമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുന്നത് നിരോധിച്ചു

മന്ത്രിമാര്‍ കീഴുദ്യോഗസ്ഥരുമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുന്നത് നിരോധിച്ചു. സംഭവം ഓസ്‌ട്രേലിയയിലാണ്. ഓസ്‌ട്രേലിയന്‍ പ്രധാനമന്ത്രി മാല്‍കം ടണ്‍ബുള്ളാണ് നിരോധനം കൊണ്ടുവന്നത്. ഉപപ്രധാനമന്ത്രിയായ ബാണ്‍ബെ ജോയ്‌സിയുടെ മാധ്യമ സെക്രട്ടറിയുമായുള്ള അവിഹിത ബന്ധത്തെക്കുറിച്ചുള്ള വാര്‍ത്തകള്‍ പുറത്തുവന്നതിനെ തുടര്‍ന്നാണ് പുതിയ നിരോധനം ടേണ്‍ബുള്‍ കൊണ്ടുവന്നത്. വിവാദം ടേണ്‍ബുള്‍ സര്‍ക്കാരിനെ പിടിച്ചുലച്ചെങ്കിലും ഇക്കാര്യം അദ്ദേഹം നിഷേധിച്ചിട്ടുണ്ട്. വെറും ഒരു സീറ്റിന്റെ ഭൂരിപക്ഷത്തിലാണ് സര്‍ക്കാര്‍ നിലനില്‍ക്കുന്നത് എന്ന ഒറ്റക്കാരണത്താലാണ് ഉപപ്രധാനമന്ത്രിയെ പുറത്താക്കത്തതെന്നാണ് പുറത്തുവരുന്ന വാര്‍ത്തകള്‍.കഴിഞ്ഞ ആഴ്ച അമേരിക്കന്‍ കോണ്‍ഗ്രസ് പാസാക്കിയ നിയമത്തിന്റെ മാതൃകയിലാണ് പുതിയ പെരുമാറ്റചട്ടം പ്രധാനമന്ത്രി പ്രഖ്യാപിച്ചിട്ടുള്ളത്. ഇതനുസരിച്ച് കൂടെ ജോലി ചെയ്യുന്നരുമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുന്നത് ഇനിമുതല്‍ അംഗീകരിക്കില്ല.

RELATED ARTICLES
- Advertisment -

Most Popular

Recent Comments