ബാത്സംഗത്തിനിരയായി കൊല്ലപ്പെട്ട നിർഭയയുടെ അമ്മയുടെ ശരീര സൗന്ദര്യത്തെക്കുറിച്ചു പറഞ്ഞ ഡിജിപി

dgp karnataka

ഡൽഹിയിൽ ക്രൂര ബാത്സംഗത്തിനിരയായി കൊല്ലപ്പെട്ട നിർഭയയെയും അമ്മ ആശാദേവിയെയും  പൊതുവേദിയിൽ അപമാനിച്ച്  കർണാടക മുൻ ഡിജിപി എച്ച് ടി സംഗ്ലയന. നിർഭയയുടെ അമ്മയുടെ ശരീരം ഇത്രെയും മനോഹരമാണെകിൽ മകളുടേത് എത്ര മനോഹരമായിരിക്കുമെന്നു ഊഹിക്കാവുന്നതേയുള്ളുവെന്നാണ് കർണാടക മുൻ ഡിജിപി പറഞ്ഞത്. ആശാദേവിയടക്കമുള്ള സ്ത്രീശാക്തീകര രംഗത്ത് പ്രവർത്തിക്കുന്ന വനിതകളെ അനുമോദിക്കാൻ സംഘടിപ്പിച്ച പരിപാടിയിലായിരുന്നു പരാമർശം . എന്നാൽ ഇതിനെക്കുറിച്ചു പ്രതികരിക്കാൻ അവർ തയ്യാറായില്ല . കൂടാതെ സ്ത്രീകൾ ആക്രമിക്കപ്പെടുമ്പോൾ വഴങ്ങിക്കൊടുക്കുന്നതാണ് നല്ലതെന്നും സംഗ്ലയന പറഞ്ഞതോടെ സദസ് സ്തംഭിച്ചു . ആദ്യം ജീവൻ രക്ഷിക്കാനാണ് ശ്രമിക്കേണ്ടതെന്നും കേസ് പിന്നെ നോക്കാമെന്നുമായിരുന്നു മുൻ ഡിജിപി സ്ത്രീകൾക്ക്  നൽകിയ ഉപദേശം. സംഗ്ലിയെനയുടെ പരാമർശത്തിൽ പ്രതിഷേധിച്ചു നിരവധിപേർ  ചടങ്ങിൽ നിന്നും ഇറങ്ങിപ്പോയി . കർണാടക ഐജി ഡി രൂപയുടെ സാന്നിധ്യത്തിലായിരുന്നു മുൻ പോലീസ് മേധാവിയുടെ പരാമർശങ്ങൾ. എന്നാൽ പരാമർശം പിൻവലിക്കാൻ സംഗ്ലിയന ഇതുവരെ തയ്യറായിട്ടില്ല