മുന്‍ മുഖ്യമന്ത്രിമാരുടെ പ്രതിമകളിൽ കാവിത്തുണി പുതപ്പിച്ചു

tamilnadu

തമിഴ്‌നാട്ടില്‍ പെരിയാര്‍, മുന്‍ മുഖ്യമന്ത്രിമാരായ സി എന്‍ അണ്ണാദുരൈ, എംജിആര്‍ എന്നിവരുടെ പ്രതിമകള്‍ കാവി പുതുപ്പിച്ച നിലയില്‍. ബിജെപി ദേശീയ സെക്രട്ടറി എച്ച് രാജയുടെ ആഹ്വാനപ്രകാരം പെരിയാറിന്റെ പ്രതിമ തകര്‍ത്തതിനു പിന്നാലെയാണിത്. നാമക്കല്‍ ടൗണില്‍ സ്ഥാപിച്ച പ്രതിമകളിലാണ് കാവിത്തുണി പുതപ്പിച്ചത്. സംഭവത്തെ കുറിച്ച് പോലിസ് അന്വേഷണം ആരംഭിച്ചു. ത്രിപുരയില്‍ ബിജെപിക്കാര്‍ ലെനിന്‍ പ്രതിമ തകര്‍ത്തതിനു പിന്നാലെ തമിഴ്‌നാട്ടില്‍ പെരിയാറിന്റെ പ്രതിമ തകര്‍ക്കാന്‍ എച്ച് രാജ ഒആഹ്വാനം ചെയ്തിരുന്നു.